Saturday, March 29, 2008

ഞാന്‍ എന്ന ലോകപ്രശസ്ത...

ഞാന്‍ എന്ന ലോകപ്രശസ്ത എഴുത്തുകാരി മലയാളത്തിലേക്ക് കാലെടുത്ത് വെക്കുന്നു..ഇനി ഈ ബ്ലോഗില്‍ പലതും സംഭവിക്കും...ബൂലോക ബ്ലോഗര്‍മാരെ എന്നെ അനുഗ്രഹിക്കൂ..ബഹുമാനിക്കൂ...സ്നേഹിക്കൂ...അങ്ങനെ ഞാനും എന്തെങ്കിലുമൊക്കെ കുറിച്ചിടട്ടെ... :-)

49 comments:

നാസ് said...

ഞാന്‍ എന്ന ലോകപ്രശസ്ത മലയാളത്തിലേക്ക് കാലെടുത്ത് വെക്കുന്നു..ഇനി ഈ ബ്ലോഗില്‍ പലതും സംഭവിക്കും...ബൂലോക ബ്ലോഗര്‍മാരെ എന്നെ അനുഗ്രഹിക്കൂ..ബഹുമാനിക്കൂ...സ്നേഹിക്കൂ...അങ്ങനെ ഞാനും എന്തെങ്കിലുമൊക്കെ കുറിച്ചിടട്ടെ...

സുബൈര്‍കുരുവമ്പലം said...

സ്നേഹിതാ ബൂലോകത്തേക്ക് സ്വാഗതം ..... എഴുത്താണി കൊണ്ട്
അത്ഭു തങ്ങള്‍ ശ്ര്ഷ്ടിക്കൂ ...... ഭാവുകങ്ങള്‍ .....

കാപ്പിലാന്‍ said...

Welcome to ootty, glad to meet you

Sathees Makkoth | Asha Revamma said...

അറച്ച് നില്‍ക്കാതെ മടിച്ച് നില്‍ക്കാതെ കടന്ന് വരൂ. ആശംസകള്‍.

യാരിദ്‌|~|Yarid said...

നോം എല്ലാവിധ അനുഗ്രഹങ്ങളും ഒന്നിച്ചങ്ങട് ചൊരിഞ്ഞിരിക്കുന്നു..ചുമ്മാ വന്നു ചറപറാന്നെഴുതു..;)

ഇനി എന്തെരൊക്കെയാണൊ എന്തൊ ഇവിടെ സംഭവിക്കാന്‍ പോണത്.. ബ്ലോഗനാര്‍കാവിലമ്മേ കാത്തോളണെ..;)

നാസ് said...

സുബൈര്‍ക്കാ.....അപ്പൊ നമ്മള്‍ തുടങ്ങട്ടെ.......

കാപ്പിലാന്ജി, നാടകതിലോക്കെ ഒരു റോള്‍ തരണേ..... ഞാന്‍ വലിയ നടിയാ.... പുതുമുഖമാനെ......

നാസ് said...

സതീശേട്ടാ..... നന്ദി.......

ആരോ ഒരാള്‍ ...... എന്തേലുമൊക്കെ കുറിച്ചിടാം..... ഒന്നും എഴുതിയില്ലെലും ബ്ലോഗില്‍ ഇനി എന്നും ഉണ്ടാവും... അത് തീര്‍ച്ച....

യാരിദ്‌|~|Yarid said...

അങ്ങനെ എന്തേലും കുറിച്ചിട്ടാലെങ്ങനെ നാസെ?? അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നൊക്കെപറഞ്ഞ് കഥയും കവിതയുമൊക്കെ എഴുതു.. സ്വന്തം അനുഭവങ്ങളു മാത്രം കാണുമല്ലൊ ഒരു ലോഡിനെഴുതാന്‍..;)

നാസ് said...

ആരോ ഒരാള്‍,
എന്തേലുമൊക്കെ ശ്രമിച്ചു നോക്കാം അല്ലെ...... ഒരുപാട് നേരം ഇതിന്റെ അകത്ത് ഇരിക്കാന്‍ പറ്റൂല....അതാ പ്രശ്നം...... ഫൈനല്‍ ഇയര്‍ പരീക്ഷ വരുവാ..... എന്തേലുമൊക്കെ പഠിക്കണ്ടേ....... :-)

യാരിദ്‌|~|Yarid said...

പിന്നെ പഠിക്കണം ഫൈനലിയറാണെങ്കില്‍ കുത്തിരിയിരുന്നു പഠിക്കണം.ഇല്ലേലൊരു വഴിക്കായി പോകും.. ആദ്യം പഠനം. പിന്നെ ബ്ലോഗിംഗ്..:)

നാസ് said...

ഇപ്പൊ എല്ലാവരുടെയും ഒന്ന്‍ വായിച്ച് പഠിക്കട്ടെ..... നമ്മളെ പോലെ വല്ലവരും ഉണ്ടോന്ന്‍ നോക്കട്ടെ..... ഈ മെഡിക്കല്‍ ഫീല്ടുമായി ബന്ധപ്പെട്ട വല്ലവരും.... എന്നിട്ട തീരുമാനിക്കാം എഴുത്ത്..... :-)

യാരിദ്‌|~|Yarid said...

ഉണ്ടല്ലൊ നാസെ, മെഡിക്കല്‍ ഫീല്‍ഡിലുള്ള ഒരാളാണ്‍ ഡോക്ടര്‍ സൂരജ്. സൂരജിന്റെ പ്രൊഫൈല്‍ അഡ്രസിതാണ

മരമാക്രി said...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

നാസ് said...

നന്ദി ആരോ ഒരാള്‍....സൂരജ് ഡോക്ടറെ അറിയാം.... വേറെ ആരേലും ഉണ്ടോന്ന്‍ നോകട്ടെ....

വല്യമ്മായി said...

സ്വാഗതം

കുഞ്ഞന്‍ said...

സ്വാഗതം, അനുഗ്രഹം തന്നിരിക്കുന്നു..ബഹുമാനം എപ്പോഴും ഉണ്ട്.. സ്നേഹം അത് മാത്രം തരാന്‍ പറ്റില്ല, കാരണം സ്നേഹിക്കാന്‍ അറിയില്ലാന്ന് എന്റെ വാമഭാഗം എപ്പോഴും പറയാറുണ്ട്..!

പൊറാടത്ത് said...

സ്വാഗതം..

തോന്ന്യാസി said...

നാസേ ആ ചോറുണ്ണുന്ന കാലുതന്നെ വച്ച് ഐശ്വര്യമായിട്ടിങ്ങ് പോരൂ

Rare Rose said...

നാസേ..ധൈര്യമായിട്ടു തന്നെ കേറിക്കോളൂ .ഹൃദയം നിറഞ്ഞ സ്വാഗതം..ആതുരസേവനത്തിന്റെ പാതയില്‍ നിന്നുകിട്ടിയ അനുഭവങ്ങള്‍ ഒക്കെ ചേര്‍ത്തു നല്ല നല്ല പോസ്റ്റുകള്‍ അങ്ങട്ടു പോരട്ടെ..:-)

നജൂസ്‌ said...

നാസ്‌ കപട മനസാക്ഷിയുടെ കൈയ്യൊപ്പ്‌ പതിഞ്ഞ യൂദാസിന്റെ അനുയായികളില്‍ പെട്ടവരല്ലല്ലോ....:)

വരാം സ്വാഗതം

നാസ് said...

വല്യമ്മായി നന്ദി....... ഒരു തുടക്കക്കാരിയുടെ പതര്‍ച്ചയുണ്ട്...എന്തായാലും തുടങ്ങാം അല്ലെ...

കുഞ്ഞന്‍... അങ്ങനെ പറയരുത്....സ്നേഹവും ഇങ്ങട്‌ പോരട്ടെ.....നമുക്ക് ഒരു കുടുംബമായി മുന്നോട്ട് പോകാമെന്നെ....എന്നെയും ആ ഗ്രൂപിലോന്ന്‍ ചേര്‍ക്കൂ...

പൊറാടത്ത്.... നന്ദി...

നാസ് said...

തോന്ന്യാസി.... നിങ്ങടെ നാട്ടിലൊക്കെ കാലോണ്ടാ ചോറുന്നുന്നെ..... മോശാട്ടോ... അത് ഒരു തരം രോഗാട്ടോ.... നമുക്ക് ചികിത്സിക്കാന്നെ.... ഞാന്‍ ഇവിടെയില്ലേ!!!!!


rare rose.... നന്ദി....

നജൂസ്.... എനിക്ക് ഒന്നും മനസ്സിലായില്ല... എന്തോന്ന്‍ ഈ യൂദാസ് .....തെളിച്ചു പറ......

എന്തായാലും ഈ വഴി വന്ന എല്ലാര്‍ക്കും നന്ദി....

നാസ് said...

മരമാക്രി ചേട്ടാ..... ഇത് ഒരു മാതിരി അല്പത്തരമാണെ... ഞാന്‍ കമന്റ്റ് ഓപ്ഷന്‍ തുറന്ന്‍ വെച്ചോണ്ട് എല്ലാര്‍ക്കും കമന്റാനുള്ള അധികാരമുണ്ട്... അത് കരുതി സ്വന്തം ബ്ലോഗിന്റെ പരസ്യം ഇങ്ങനെ വിളിച്ച് പറേണത് ഒരുമാതിരി വിലയില്ലാതെ ഏര്‍പാടാണെ... ചേട്ടന്റെ ബ്ലോഗില്‍ വന്ന്‍ പലരും കമന്റിടുന്നത് ഞാന്‍ ശ്രദ്ധിചിട്ടുണ്ട് ....അവര്‍ക്ക് ഒരു പക്ഷെ വിവാദം ഉണ്ടാക്കാന്‍ താല്പര്യമുണ്ടാകില്ല...എനിക്കും...പക്ഷെ ഇത്രേം പറഞ്ഞില്ലേല്‍ ഒരു തുടക്കക്കാരി എന്ന നിലയില്‍ പിന്നെ ഞാന്‍ എന്തിന് ഇവിടെ വരണം..... നിങ്ങള്‍ക്ക് കമന്റാനുള്ള അധികാരമുള്ളത് പോലെ എനിക്ക് പ്രതികരിക്കാനുള്ള അവകാശമുണ്ട്... പ്രത്യേകിച്ച് എന്റെ ബ്ലോഗില്‍......

G.MANU said...

സ്വാഗതം
തിളങ്ങൂ

ഹരിത് said...

സ്വാഗതം.
ഭാവുകങ്ങള്‍.

ഏറനാടന്‍ said...

നാസ് ആതുരവകുപ്പാണല്ലേ. അപ്പോള്‍ നാം അയല്‍‌പക്കക്കാര്‍ ആണല്ലോ.. (കോഴിക്കോട് മെഡിക്കല്‍ കോളേജാണെങ്കില്‍) ഹാര്‍ദമായ സ്വാഗതം വെല്‍കം അപ്പോ തുടങ്ങൂ. വായിക്കാന്‍ പതിനായിരങ്ങള്‍ കാത്തിരിക്കുന്നുണ്ടാവും. :)

നിരക്ഷരൻ said...

ബൂലോകത്തേക്ക് സ്വാഗതം.

പക്ഷെ കുറച്ച് നാള്‍ കഴിഞ്ഞ് ലോകപ്രശസ്തയായ ഒരു ഡോക്ടറായിക്കഴിയുമ്പോള്‍ ഈ ബൂലോകവും ബ്ലോഗിങ്ങുമൊന്നും മറക്കരുത് കേട്ടോ ? :) :)

നാസ് said...

മനുവേട്ടാ....... ഹരിത്....
നന്ദി...... എന്തേലുമൊക്കെ എഴുതി തുടങ്ങണം...... :-) നമ്മള്‍ എഴുത്തുകാരി ഒന്നുമല്ലാട്ടോ..... ജീവിക്കാന്‍ വേണ്ടി ഓരോ നേരമ്പോക്കുകള്‍.....

സുല്‍ |Sul said...

ഒന്നു അനുഗ്രഹിക്കാനും ബഹുമാനിക്കാനും കൂടി വന്നതാ...
അപ്പോള്‍ ആളെ കാണാനില്ല...
ഇനി പിന്നെങ്ങനെ സ്നേഹിക്കും????

എന്തായാലും സ്വാഗതിച്ചിരിക്കുന്നു. ഇനിയും വരാം.

-സുല്‍

നാസ് said...

ഏറനാടന്‍ ...... കോഴിക്കോട് മെഡിക്കല്‍ കൊളെജല്ല .....സ്ഥലം കോഴിക്കൊടിനടുത്ത മലപ്പുറം ജില്ലയില്‍... കൂടുതല്‍ അറ്റാച്ച്മെന്റ്റ് കോഴിക്കൊടായത് കൊണ്ട് ആ സ്ഥലം എന്റെ പേരിലാക്കി..... :-) ഇപ്പൊ മംഗലാപുരത്ത് അവസാന വര്‍ഷ കഠിന പഠിത്തം.... അങ്ങനെ പോണു.... :-)

നിരക്ഷരന്‍.... ബ്ലോഗില്‍ അക്കൌന്ട്ട് ഇല്ലായിരുന്നെന്കിലും എല്ലാം വായിക്കാറുണ്ടായിരുന്നു... ഈ സേറ്റിങ്ങ്സോക്കെ പഠിച്ചു വരുന്നു....

നന്ദി പ്രിയപ്പെട്ടവരെ.... നന്ദി..... ഇത്രയൊന്നും പ്രതീക്ഷിച്ചല്ല ഈ വഴി വന്നത്.... ഒരുപാട് സന്തോഷം...... :-)

നാസ് said...

സുല്‍..... ഞാന്‍ ഇവിടുണ്ട്...... അനുഗ്രഹം സ്വീകരിച്ചിരിക്കുന്നു.... :-)

കാപ്പിലാന്‍ said...

ഈ വേഷം ഒക്കെ ഒന്ന് മാറ്റിയിട്ടു പെട്ടനു‌ വാ കൊച്ചെ,ആ ഗോഫന്‍ നാടകത്തില്‍ വേഷം തന്നിട്ടുണ്ട് .അപ്പോള്‍ തട്ടേല്‍ കാണാം. :)

ബഷീർ said...

സുസ്വാഗതം പറയാന്‍ ഞാന്‍ ആരാ.. ഞാന്‍ ഈ ബൂലോഗത്തില്‍ പുതിയവന്‍.. എന്നാലും സ്വാഗതം.. ബഹുമാനിക്കണോ എന്ന് ആലോചിച്ച്‌ അറിയിക്കാം..

മുസാഫിര്‍ said...

സ്വാഗതം.

അപ്പു ആദ്യാക്ഷരി said...

ഡൊക്ടറാ...? സ്വാഗതം.!

Anonymous said...

ഒരു പോസ്റ്റ് പൂര്‍ത്തിയാക്കാന്‍ സമ്മതിക്കൂ ... അതിനു മുമ്പേ കമന്റടിച്ചാലോ ...!
എനിക്കിത്‌ മാത്രമല്ല ജോലി. ഫുള്‍ ടൈം ഇതിന്‍മേലിരുന്നാല്‍ വേറെ കമ്പനി നൊകെണ്ടി വരും.
എന്തായാലും വന്നതിനും നോക്കിയതിനും നന്നി

നാസ് said...

കാപ്പിലാന്‍ മുതലാളി... ഇപ്പൊ വരാം.... എല്ലാവരെയും ഒന്ന്‍ പരിചയപ്പെടട്ടെ......

ബഷീര്‍ക്കാ...... എന്തോണ്ണ്‍ ബഹുമാനം അല്ലെ.... :-) ഞാന്‍ ചുമ്മാ പറഞ്ഞതാ....

മുസാഫിര്‍ നന്ദി........

അപ്പു....... ഇപ്പൊ ഡോക്ടരല്ല..... ആവും.... 4-5 മാസം കഴിയട്ടെ.....

remiz, പോസ്റ്റ് കണ്ടപ്പോ കമന്റി.... അത്രേയുള്ളൂ....... :-)

Anonymous said...

ഞാന്‍ എഴുതി കൊണ്ടിരിക്കുകയാണ്‌. കൊറച്ചു കൂടി ആട്‌ ചൈത്‌. ഇന്നു മുഴുവനാക്കാന്‍ ശ്രമിക്കാം

REMiz said...

അത്‌ മുഴുവാനായി.
ഇനി ഒന്ന് വായിച്ച് കമന്‍രതിക്ക്‌. ഞാന്‍ ഇതില്‍ സാഹിത്യത്തിനേക്കാള്‍ സംഭവത്തിനാണ്‌ പ്രധാന്യം കൊടുത്തത്‌. സഹിക്കുമല്ലോ :ഡ്

http://orupengal.blogspot.com/2008/03/blog-post_31.html
ഇവിടെ നെക്കിയാല് പെട്ടെന്ന് കാണാം

Unknown said...

സുഹൃത്തെ..
അപ്പൊ ഞങ്ങള്‍ക്ക്
നല്ലൊരു ഡോക്ട്ടറെയും
നല്ലൊരു ബ്ലോഗറെയും
പ്രതീഷിക്കാമല്ലോ?

എല്ലാ ആശംസകളും.

Suraj said...

ഹലോ നാസ് ഫര്‍സീന്‍...

ബൂലോകത്തേയ്ക്ക് സ്വാഗതം. പഠിക്കൂ..ഉഴപ്പൂ... പിന്നെ ആര്‍മ്മാദിക്കൂ, അടിച്ചുപൊളിക്കൂ....ഓടിക്കളിക്കൂ...ഇടയ്ക്കിത്തിരി വഴക്കുണ്ടാക്കൂ...നല്ല നല്ല പോസ്റ്റുകളെഴുതി ഈ ലോകം സുന്ദരമാക്കൂ....( എല്ലാം മറവത്തൂര്‍ക്കനവിലെ ചാണ്ടിച്ചായന്റേതുപോലുള്ള ഫ്രീ ഉപദേശങ്ങളാണ് :))

(ഫൈനല്‍ ഇയര്‍ എന്നുപറയുമ്പോള്‍ 2003 ബാച്ചാണോ ? അവിടെ ഇവിടുത്തെപോലെ ലാഗൊന്നുമില്ലാത്തതുകൊണ്ട് പരീക്ഷകളൊക്കെ ടപ്പ് ടപ്പെന്നു കഴിയും എന്നാണ് ചില സുഹൃത്തുക്കള്‍ പറഞ്ഞിട്ടുള്ളത്. ഇപ്പോ റിവ്യൂ പോസ്റ്റിംഗായിരിക്കുമല്ലേ ?)

absolute_void(); said...

സുസ്വാഗതം.

നജൂസ്‌ said...

ചുമ്മ ആദ്യമായി ബ്ലോഗിലേക്ക്‌ എന്നുകണ്ടപ്പൊ ഒന്നു ഞെട്ടിച്ചതാ... :)

ea jabbar said...

നാസ്! ഇതാ സംശയങ്ങള്‍ക്കുള്ള മറുപടി:-




ഇസ്ലാം മതത്തെ എന്തുകൊണ്ടെതിര്‍ക്കുന്നു?

ലിംഗവും യോനിയും ദൈവത്തിന്

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം സുഹൃത്തേ...
:)

വിചാരം said...

123

വിചാരം said...

എനിക്ക് സംശയമുണ്ട്
ഇതൊരു പെണ്ണു തന്നെയാണോ എന്നു കാരണം ഇതൊരാണിന്റെ ശൈലി ഞാന്‍ കാണുന്നു. അറിയപ്പെടുന്ന ഒരു ബ്ലോഗറുടെ മണമടിയ്ക്കുന്നു ഈ വരികള്‍ക്കിടയില്‍ . ഏതായാലും സ്വാഗതം :)

തറവാടി said...

സ്വാഗതം :)

ഹരിയണ്ണന്‍@Hariyannan said...

അപ്പോ ഈ സ്വാഗതസീരിയലിന്റെ അന്‍പതാം എപ്പിഡോസ് ഞാന്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നു.

നന്നായിവരും!!

ഡോക്ടര്‍ സാറേ..ലേഡി ഡോക്ടര്‍ സാറേ...

About Me

My photo
എന്നെ പറ്റി എന്ത് പറയാനാ... ജീവിതത്തിന്‍റെ ഈ യാത്രയില്‍ ഒരു ആതുര ശുശ്രൂഷകയായി (ഡെന്‍റല്‍) ജീവിക്കുന്നു... ഒത്തിരിയൊത്തിരി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും മനസ്സ് എപ്പോഴും ശൂന്യം...ഇപ്പൊ ഇങ്ങനെയിങ്ങനെ പോവ്ണൂ...

Followers

font problem? click here

Click here for Malayalam Fonts
ePathram.com
chintha.com