
കോഴിക്കോട്: ജൂലൈ 26 നു നടക്കുന്ന ചെറായ് മീറ്റിനു മുന്നോടിയായി ഒരു "ചെറായ് യാത്ര" നടത്തുവാന്‍ ഇവിടെ കൂടിയ ഒരു കൂട്ടം ബ്ലോഗര്‍മാര്‍ തീരുമാനിച്ചു.. ലോക പ്രശസ്ത ബ്ലോഗറും ബ്ലോഗിലെ പെണ്‍ പുലിയും ഝാന്‍സി റാണിയും ആയി അറിയപ്പെടുന്ന ബ്ലോഗര്‍ നാസും നാസിന്‍റെ കണവന്‍ ഡോക്ടര്‍സാറും ആണ് ഇന്നിവിടെ ബ്ലോഗ് മീറ്റ് നടത്തിയത്....
രണ്ടു ബ്ലോഗര്‍മാര്‍ കൂടിയാല്‍ അതൊരു ബ്ലോഗ് മീറ്റ് ആണെന്നും എന്നാല്‍ രണ്ടു ബ്ലോഗര്‍മാര്‍ ഒരു കൊലപാതക ചെയ്‌താല്‍ അത് ബ്ലോഗ് കൊലപാതകം ആകില്ല എന്നും വിശ്വ ബ്ലോഗ് സാഹിത്യകാരന്‍ ബെര്‍ളി സഖാവ് പറഞ്ഞത് ഇരുവരും അംഗീകരിച്ചു.. അത് കൊണ്ട് നാസ് സഖാവ് കേട്ട്യോന്‍ ഡോക്ടര്‍ സഖാവിനു ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് ബ്ലോഗ് പാചകമാണെന്നും വസ്ത്രം അലക്കി തേച്ച് വെളുപ്പിക്കുന്നത് ബ്ലോഗ് അലക്കലാനെന്നും ഇവിടെ കൂടിയ മീറ്റില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ടേന അംഗീകരിച്ചു....
ജൂലൈ 25 നു വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നിന്നാരിരിക്കും ജയ് ചെറായ് യാത്ര ആരംഭിക്കുകയെന്നും എല്ലാ മാന്യ അനോണി മാമന്മാരും മാമിമാരും സനോണി മാമന്മാരും മാമിമാരും പങ്കെടുക്കണമെന്നും നാസ് ആവശ്യപ്പെട്ടു... കോഴിക്കോട് ബീച്ചില്‍ ആകാശവാണിക്കും ബീച്ച് ഹോസ്പിറ്റലിനും ഇടക്കുള്ള ഏതെങ്കിലും തട്ട് കടയില്‍ കൂടാമെന്നും അവിടുന്ന് കാല്‍ നടയായി ജാഥ ചെറായിലെക്ക് പുറപ്പെടുമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു...
അപ്പൊ ഒരു ദിവസം കൊണ്ട് കാല്‍ നടയായി കോഴിക്കോട് നിന്ന് യാത്ര എങ്ങനെ ചെറായിയില്‍ എത്തുമെന്ന പത്ര പ്രവര്‍ത്തകരുടെ ചോദ്യത്തിന് നാസ് പുഞ്ചിരിയോടെ മറുപടി നല്‍കി... യാത്ര ഉദ്ഘാടനം ചെയ്ത വെറും നൂറു മീറ്റര്‍ മാത്രം നടക്കുകയുള്ളുവെന്നും ബാക്കി സ്വന്തം ബെന്‍സില്‍ പോകുമെന്നും അവര്‍ വിശദീകരിച്ചു...
മീറ്റിനെത്തുന്ന കോഴിക്കോട് മലപ്പുറം കണ്ണൂര്‍ കാസര്‍ഗോഡ് വയനാട് ഭാഗങ്ങളിലുള്ള ബ്ലോഗര്‍മാര്‍ അന്നേ ദിവസം കൃത്യം അഞ്ചു മണിക്ക് കോഴിക്കോട് കടപ്പുറത്ത് സന്നിഹിതരാകണമെന്നും അവരുടെ വണ്ടികളില്‍ ചതുര ലോഗോ പതിപ്പിക്കണമെന്നും ആ ലോഗോ തന്നെ കൊടിയായി വണ്ടിയുടെ മുന്നിലും പിന്നിലും കെട്ടണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടതായി നാസ് അറിയിച്ചു...
മലബാര്‍ ഭാഗത്തുള്ള ബ്ലോഗര്‍മാരും അവരുടെ മക്കളും കുട്ട്യോളും അടക്കം എല്ലാവര്ക്കും കൂടി ഒരു ബസ് വിളിച്ച് ഇവിടുന്നു ഒരുമിച്ച് പോയാലോ എന്നാവശ്യപ്പെടുന്ന പ്രമേയം കൂടുതല്‍ ചര്ച്ചകള്‍ക്കായി എല്ലാ ബ്ലോഗന്മാര്‍ക്കും ബ്ലോഗിനികള്‍ക്കും അയച്ചു കൊടുക്കാനും ധാരണയായി...
ജയ് ചെറായ് യാത്രയില്‍ പങ്കെടുക്കുന്ന എല്ലാ ബ്ലോഗര്‍മാരും മീറ്റ് ഗീതം കാണാതെ പഠിച്ചിരിക്കണമെന്നും യാത്രയിലോ മീറ്റിനിടയിലോ നിങ്ങളെ കൊണ്ട് ഗീതം കാണാതെ ചൊല്ലിപ്പിക്കുമെന്നും വീഴ്ച്ച വരുത്തുന്നവര്‍ക്ക് ചൂരല്‍ കഷായം നല്‍കുമെന്നും അവര്‍ അറിയിച്ചു...
എല്ലാ ബ്ലാഗനനമാരും ബ്ലോഗിനികളും ഇന്ഷുറന്‍സ് പരിരക്ഷ എടുക്കണമെന്നും വീട്ടിലും നാട്ടിലുമുള്ള എല്ലാ ബന്ധു മിത്രാധികലോടും യാത്ര പറഞ്ഞു വരണമെന്നും പ്രമേയം ആവശ്യപ്പെട്ടു...
ജയ് ചെറായ് യാത്രക്ക് കൃത്യം ഇടവേകളില്‍ എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും സ്വീകരണം നല്‍കാനുള്ള സംവിധാനം നടപ്പാക്കാന്‍ പഞ്ചായത്ത് കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കി... എല്ലാ കവലയിലും നാസും ഡോക്ടറും നില്‍കുന്ന ഫ്ലാക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും കൊടി തോരണങ്ങള്‍ കൊണ്ട് അലങ്കരിക്കണമെന്നും എല്ലാ സ്വീകരണ സ്ഥലങ്ങളിലും നോട്ടു മാലകള്‍ നിര്‍ബന്ധമായും കഴുതത്തിലനിയിക്കനമെന്നും കീഴ് കമ്മറ്റിക്കാരോട് ആവശ്യപ്പെട്ടതായും നാസ് അറിയിച്ചു...
ഓരോ സ്ഥലത്തെയും സ്വീകരണങ്ങള്‍ അപ്പപ്പോള്‍ തന്നെ ബ്ലോഗില്‍ അപ്ടേറ്റ് ചെയ്യുമെന്നും ഫോടോകളില്‍ തല വരാന്‍ താല്‍പര്യമുള്ള എല്ലാ കീഴ് കമ്മറ്റി നേതാക്കളും ഓരോ നോട്ട് മാല വീതം നല്‍കണമെന്നും നാസ് അറിയിച്ചു...
വാര്‍ത്താ സമ്മേളനത്തില്‍ ജയ് ചെറായ് യാത്രയുടെ സംഘാടക കമ്മറ്റിയേയും തിരഞ്ഞെടുത്തു... മുഖ്യ രക്ഷാധികാരി ശ്രീമാന്‍ ഹരീഷ് തൊടുപുഴ...സ്വാഗത് സംഘം ചെയര്‍ പെഴ്സന്‍ നാസ്... യാത്ര പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍... എല്ലാ ജില്ലയില്‍ നിന്നും ഓരോ പ്രതിനിധികളെയും കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി..
വാര്‍ത്താ സമ്മേളനത്തില്‍ നാസിനെ കൂടാതെ ഡോക്ടര്‍, ......., ......., തുടങ്ങിയവരും സംസാരിച്ചു...



