

നിലമ്പൂരിനെ ഇന്ന് ലോകത്ത് അറിയപ്പെടുന്ന രീതിയില്‍ എത്തിച്ചതിനു പിന്നില്‍ ഇഗ്ലീഷുകാരുടെ കൈകളുണ്ട്..നിലമ്പൂര്‍ ടൗണിനു തൊട്ടരികിലുള്ള കനോലി പ്ലോട്ടും കാടിന്റെ വന്യതയും കാട്ടാറും ഒന്നിച്ചലങ്കരിച്ച നെടുങ്കയവും മറ്റും രൂപകല്പന ചെയ്തതും ഇന്ന് കാണുന്ന രീതിയില്‍ സംരക്ഷിക്കപ്പെട്ടതും ഇവരുടെ നിശ്ചയ ദാര്ദ്ദ്യതിന്റെ പ്രതീകങ്ങളാണ്..കാടിനെ എത്ര മാത്രം അവര്‍ സ്നേഹിച്ചിരുന്നുവെന്ന് അതില്‍ നിന്നും മനസ്സിലാക്കാം...
ചിത്രം നെടുങ്കയത്ത് നിന്നും...ഇഗ്ലീഷുകാരനായ ഡോസന് സായ്പിന്റെ ശവ കുടീരം... നെടുങ്കയത്തെ ഒരുപാട് സ്നേഹിച്ച ഡോസന് ഇവിടുത്തെ പുഴയില്‍ ഒരപകടത്തില്‍ പെട്ട് മുങ്ങി മരിക്കുകയായിരുന്നു... താന്‍ ഒരുപാസ് സ്നേഹിച്ച നെടുങ്കയത്ത് തന്നെ അടക്കം ചെയ്യണമെന്നു അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു.