Friday, July 3, 2009

അങ്ങനെ അതും സംഭവിച്ചു..


അങ്ങനെ അതും സംഭവിച്ചു..

ഇനിയിപ്പോ എല്ലാര്‍ക്കും കൂടി മുട്ടിപ്പായിട്ട് ഇരുന്ന്‍ പ്രാര്‍ഥിക്കാം...അന്നേ നമ്മടെ സഖാവ്‌ ഗോപാലേട്ടന്‍ പറഞ്ഞതാ മക്കളെ ഈ കൊണ്ഗ്രസുകാരെയോന്നും ജയിപ്പിക്കല്ലേ എന്ന്... ഇപ്പൊ എന്തായി പെട്രോളും ഡീസലിന്റെം വില അങ്ങട്‌ കൂട്ടിയില്ലേ... സ്വര്‍ണത്തിനൊക്കെ എന്താ വില.. അതിനിപ്പോ സ്വര്‍ണാണോ അരച്ച് കലക്കി കുടിക്കണേ എന്നാ രണ്ടാം കിട ചോദ്യവും ചോദിച്ച ഇങ്ങട്ട് വന്നാലുണ്ടല്ലോ...

എന്തൊക്കെയായിരുന്നു... പതിനാറു ഭരണ പക്ഷ എം പിമാര്.. ആറ് കേന്ദ്രമന്ത്രിമാര്... എന്നിട്ടെന്തായി.. ചങ്കരനിപ്പോഴും തെങ്ങേല്‍ തന്നെ..


സഖാവ്‌ വന്നു വോട്ട് ചോദിച്ചപ്പോ എന്തൊക്കെ മുട്ടാപ്പോക്ക്‌ നയങ്ങളായിരുന്നു... മദനി... തീവ്രവാദം..അഴിമതി.. ഒലക്കെലെ മൂഡ്‌...അതങ്ങനെയാണ് നല്ലതൊന്നും ആര്‍ക്കോ പിടിക്കൂലാന്നു പറയാറുണ്ടല്ലോ...

അപ്പൊ നിങ്ങള് ചോദിക്കും.. സഖാവ്‌ ഭരിച്ചാല്‍ വല്ലതും നടക്കുമോന്ന്... അത് വേറെ കാര്യം...കഴിഞ്ഞ നാല് കൊല്ലം മറ്റവന്മാരുടെ കൂടെ കൂടി എന്ത് കുന്തം ചെയ്തെന്ന അസ്ഥാനത്തെ ചോദ്യവും ചോദിക്കരുത്‌.. അതൊക്കെ സഖാവ് ചെയ്യും... അവരെ കൊണ്ട് വല്ല നല്ല കാര്യങ്ങളും പോട്ടെ വല്ല കാര്യങ്ങളും ചെയ്യാന്‍ സമ്മതിച്ചോ? ഇല്ലല്ലോ... അതാണ്‌ സഖാവേ സഖാവ്‌... അതിനു സഖാക്കളെല്ലാം സഖാവിന്‍റെ മാര്‍ക്സിസവും ലെനിനിസവും പഠിക്കണം...

അല്ലാതെ ഇപ്പോഴും പരിപ്പ് വടയും കട്ടന്‍ ചായയും കഴിക്കണം എന്ന് പറഞ്ഞാ അത് എവിടത്തെ മുട്ടാപ്പോക്ക്‌ നയമാണ്....ഇപ്പൊ ആരാ കട്ടന്‍ ചായ കുടിക്കണത് സഖാവേ... പാല്‍‌ ചായ കുടിച്ചാല്‍ സഖാവ് പരിഷ്കാരിയായി...സാമ്രാജ്യത്തിനു അടിമയായി... കുടിച്ചില്ലേല്‍ സഖാവ് മൂരാചിയായി... വികസന വിരോധിയായി...

അപ്പൊ നമ്മള്‍ പറഞ്ഞു വന്നത്... കോണ്ഗ്രസ് ഭരിച്ചാ ഇവടം സ്വര്‍ഗമാക്കുമെന്നല്ലേ പറഞ്ഞത്... പണ്ട് ബാരലിന് 130 ഉം 140 ഉം ഉണ്ടായിരുന്നപ്പോ ഇവിടെ പെട്രോളിന് 50 ഉം 52 ഉം.. പിന്നെ അതിന്‍റെ പകുതി 60 ഉം 70 ഉം ഉണ്ടായപ്പോ അഞ്ചു രൂപെടെ കുറവ്‌... ഇത് എവുടത്തെ സാമ്പത്തിക ശാസ്ത്രം... അതോ സാമ്പത്തിക വിദഗ്ധന്‍മാര് പ്രധാന മന്ത്രിമാരായാല്‍ കണക്കുകളെല്ലാം മലക്കം മറിയുമോ?

ഓ... ഇനിയിപ്പോ എന്തരേലും ആവട്ടെ...ആര് ഭരിച്ചാലും നമ്മള്‍ ജനം എന്ന കഴുതകള്‍ ഇതൊക്കെ അങ്ങട്‌ അംഗീകരിക്കണം...
ജയ്‌ ഹോ....

22 comments:

നാസ് said...

ഓ... ഇനിയിപ്പോ എന്തരേലും ആവട്ടെ...ആര് ഭരിച്ചാലും നമ്മള്‍ ജനം എന്ന കഴുതകള്‍ ഇതൊക്കെ അങ്ങട്‌ അംഗീകരിക്കണം...

Appu Adyakshari said...

അതെയതെ.... 140 ഡോളര്‍ ആയിരുന്നപ്പോള്‍ ഒരു കൂട്ടു കൂട്ടിയേച്ച് താഴോട്ട് കൊണ്ടുവന്നിരുന്നെങ്കില്‍ ഇപ്പഴി കേള്‍ക്കണോ?

സൂത്രന്‍..!! said...

:)....:) ??

അനില്‍@ബ്ലൊഗ് said...

ഇനിയിപ്പോള്‍ അഞ്ചു കൊല്ലത്തേക്ക് ആരെ നോക്കാനാ?
:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“കണ്ടാലറിയാത്തവൻ കൊണ്ടാലറിയും...” ഇനിയും ഇങ്ങനെ എന്തൊക്കെ സാമ്പത്തിക ശാസ്ത്രം അറിയാൻ കിടക്കുന്നു..തുടങ്ങിയതല്ലേ ഉള്ളൂ......!

ബോണ്‍സ് said...

:) Kandariyaam!!

ശ്രീ said...

പ്രതീക്ഷിച്ചിരുന്നതാണല്ലോ...

ramanika said...

ജയ്‌ ഹോ... democracy!

Rejeesh Sanathanan said...
This comment has been removed by the author.
Rejeesh Sanathanan said...

ഞങ്ങള് കോണ്‍ഗ്രസ്സുകാരങ്ങനാ....ജനക്ഷേമം എന്നു വച്ചാല്‍ ഞങ്ങള്‍ക്ക് ഭ്രാന്താ.........:)

K C G said...

ആരു ഭരിച്ചാലും കസേരയില്‍ ഇരിക്കുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും കൊള്ളാം. അല്ലാതെ നമ്മള്‍ പൊതുജനങ്ങള്‍ എന്ന കഴുതകള്‍ക്ക് എന്തു ഗുണം. കഴുതകള്‍ എന്നും വിഴുപ്പു ചുമക്കാനുള്ളവര്‍.

വീകെ said...

പെട്രോൾ കമ്പനിക്കാരോട് തിരഞ്ഞെടുപ്പിന് വാങ്ങിയ കാശ് തിരിച്ചു കൊടുക്കണ്ടെ...?!!നിങ്ങളിങ്ങനെ കൊഞ്ഞണം കുത്തിയിരുന്നാ എന്താ ചെയ്കാ....
ഒരു നാലു കൊല്ലം കഴിഞ്ഞോട്ടെ ..കുറച്ചു തരാം.
അതു വരേക്കും ഒന്നടങ്ങിയിരിക്ക്...പ്ലീസ്...!!

Sabu Kottotty said...

കുറയ്ക്കുമ്പോഴൊന്നും ഈ കലമ്പലു കേള്‍ക്കാറില്ലല്ലോ...

മാണിക്യം said...

ഡോക്ടറോട് പ്രത്യേകിച്ചു പറയണ്ടല്ലൊ!
എന്നാലും പറയാം മനുഷ്യനു വ്യായാമം അത്യാവശ്യമാണു ദിവസവും ഒരു നാലു കിലൊമീറ്റര്‍ എങ്കിലും നടക്കുന്നതു അത്യുത്തമം.
കൊളോസ്ട്രോള്‍, ഡയബറ്റിക്സ്, ഒബീസിറ്റി, ഹാര്‍ട്ട്, ഒക്കെ അങ്ങു ശരിയാവും,
പിന്നെ പരിസരമലിനീകരണത്തില്‍ നിന്ന് രക്ഷക്ക് സൈക്കിള്‍ സവാരി അതും വേണം,
എന്നാല്‍ സൈക്കിള്‍ ചവിട്ടാന്‍ വയ്യങ്കില്‍ ബസ്സില്‍ യാത്ര ചെയ്യുക, (ബസ്സ്‌യാത്രയുടെ ദുരവസ്ഥ ഒന്നും പറയണ്ടാ)എത്രയോ പേര്‍ ബസ്സില്‍ പോയി വരുന്നു.. എല്ലാവരും കൂടി ഒന്നു ഒത്തു പിടിച്ചാല്‍ ഈ പെട്രോളിനു ഇത്ര ചിലവ് വരില്ലാ,
അപ്പോള്‍ പിന്നെ പെട്രോള്‍ വിലയെ പറ്റി ഓര്‍ത്ത് കരയണ്ടാ..

ഭരണകക്ഷി വിലയും കൂട്ടി അവിടിരിക്കട്ടെ.

സഖാവ് സിന്താബാദ്!

ഒരു കട്ടന്‍ ചായും പരിപ്പുവടയും ചെറു ബീടിയും ഒന്നിങ്ങെടുത്തേ!വേഗം ....

ധൃതിയുണ്ട്...:)

കാപ്പിലാന്‍ said...

ഹോ -സഖാക്കന്മാര്‍ക്ക് സന്തോഷമായല്ലോ . ഇതാ ഇപ്പോള്‍ വലിയ കാര്യം .ഇതിലും വലുത് ഏതാണ്ട് വരാനിരുന്നതാ .

ജിജ സുബ്രഹ്മണ്യൻ said...

ആരു ഭരിച്ചാലും കാലാകാലങ്ങളിൽ പെട്രോളിനും ഡീസലിനും അരിക്കും പലവ്യഞ്ജനത്തിനുമൊക്കെ വില കൂടും.അതു നാട്ടു നടപ്പാ നാസ്.

ഏറനാടന്‍ said...

ഹു എവര്‍ ഭരിച്ചാലും കോരന്‍ വില്‍ ഗെറ്റ് അവന്റെ കഞ്ഞി ഇന്‍ കുമ്പിള്‍!!

നല്ല ബ്ലോഗ്. കീപ്പിറ്റപ്പ്!

ചാണക്യന്‍ said...

അപ്പോ നാസേ ങ്ങള് പാര്‍ട്ടി മാറിയാ...:):):)

നാസ് said...

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.... :)

സമാന്തരന്‍ said...

അത് സാമ്പത്തിക ശാസ്ത്രം.. എന്നാല്‍ എല്ലാം കണ്ടും മണ്ടയ്ക്ക് അടികൊണ്ടും അനുഭവിക്കേണ്ട ഒരു ശാസ്ത്രമുണ്ട്. അതാണ് നമ്മുടെ തലയില്‍ ഇപ്പോള്‍ കെട്ടി വെച്ചിട്ടുള്ള ജനാധിപത്യശാസ്ത്രം.. മിണ്ടണ്ട..കണ്ണടച്ച് അനുഭവിക്ക്യെന്നെ.

വാഴക്കോടന്‍ ‍// vazhakodan said...

എത്താന്‍ വൈകി ലാക്കട്ടരെ....എന്തായാലും ഓണം വന്നാലും ഉണ്ണി പൊരന്നാലുമ് കോരന് ബിരിയാണി ചിക്കന്‍ തന്നെ! :)

Mohamedkutty മുഹമ്മദുകുട്ടി said...

ഒരു കഴുതയാണെന്നു ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ.കളിച്ച് കളിച്ച് രാഷ്ട്രീയവും കളിക്കാന്‍ തുടങ്ങിയോ.പിന്നെ പല്ലു പോയാലും പേടിക്കാനില്ലല്ലോ!

About Me

My photo
എന്നെ പറ്റി എന്ത് പറയാനാ... ജീവിതത്തിന്‍റെ ഈ യാത്രയില്‍ ഒരു ആതുര ശുശ്രൂഷകയായി (ഡെന്‍റല്‍) ജീവിക്കുന്നു... ഒത്തിരിയൊത്തിരി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും മനസ്സ് എപ്പോഴും ശൂന്യം...ഇപ്പൊ ഇങ്ങനെയിങ്ങനെ പോവ്ണൂ...

Followers

font problem? click here

Click here for Malayalam Fonts
ePathram.com
chintha.com