Saturday, July 4, 2009

പ്രൈവറ്റ്‌ പ്രൊഫഷനല്‍ കോളേജില്‍ പഠിച്ചാല്‍


നമ്മുടെ ഇടയില്‍ ചില ആളുകള്‍ക്ക്‌ ഒരു പ്രശ്നമുണ്ട്... എന്തിനേയും അങ്ങോട്ട് കണ്ണടച്ച് എതിര്‍ക്കും.. സത്യമാണോ കളവാണോ എന്ന് നോക്കാതെ.. അത് പോലെയുള്ള ഒരു മിഥ്യാധാരണയാണ് പ്രൈവറ്റ്‌ പ്രൊഫഷനല്‍ പ്രത്യേകിച്ച് മെഡിക്കല്‍ കോളെജുകളില്‍ മാനെജ്മെന്‍റ് സീറ്റുകളില്‍ പഠിക്കുന്ന വിദ്യാര്‍തികളോട്

എതിര്‍ക്കുന്നവര്‍ പലപ്പോഴായി പറയുന്ന പല്ലവി..

"ഇവരൊക്കെ പഠിച്ചു വന്നാല്‍ ഈ കൊടുത്ത കാശ്‌ മുതലാക്കാന്‍ നമ്മളെ പിഴിയില്ലേ?"

ഇപ്പോഴത്തെ കാലത്ത്‌ ഒരു ഇരുപതോ മുപ്പതോ ലക്ഷം കൊടുത്താല്‍ ഒരാള്‍ക്ക്‌ പഠനം പൂര്‍ത്തിയാകാം...ഈ തുക ഇന്നത്തെ മിഡില്‍ ക്ലാസ്സ്‌ ഫാമിലിക്ക്‌ പ്രത്യേകിച്ച് ഏക സന്താന കുടുംബങ്ങള്‍ക്ക്‌ താങ്ങാന്‍ കഴിയുന്നത് ആണ് താനും... കഷ്ടപ്പെടാതെ ഓവര്‍ ടൈം വര്‍ക്ക്‌ ചെയ്യാതെ ശരാശരി ജോലി ചെയ്‌താല്‍ മൂന്നു നാല് വര്‍ഷങ്ങള്‍ക്കകം ഈ കാശ്‌ ശമ്പളമായി തന്നെ ലഭിക്കും... അതും ആരെയും പിഴിയാതെ തന്നെ...

"എങ്കിലും വല്യ പണക്കാരൊക്കെ ഉണ്ടാവില്ലേ... അവര്‍ക്ക്‌ ഈ മിഡില്‍ ക്ലാസ്സ്‌ ഫാമിലിയുടെ അച്ചടക്കം ഉണ്ടാകുമോ?"

അങ്ങനത്തെ വല്യ പണചാക്കുകളൊക്കെ ഗ്രാസ് റൂട്ട് ലെവലില്‍ വര്‍ക്ക്‌ ചെയ്യാന്‍ വരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അതൊരു മണ്ടത്തരമാണ്..അങ്ങനത്തെ പണച്ചാക്കുകള്‍ പോസ്റ്റ്‌ ഗ്രാജുവേഷനും ഡോക്ടറേട്ടുമെല്ലാം കാശ്‌ കൊടുത്ത്‌ തന്നെ വാങ്ങും... അവരൊന്നും ഒരിക്കലും ഒരു ഗ്രാമീണ സെറ്റപ്പിലോ ഒരു ഇടത്തരം ഹോസ്പിറ്റലുകളിലോ വര്‍ക്ക്‌ ചെയ്യില്ല....

"പ്രൈവറ്റ്‌ കോളേജിലോക്കെ പഠിച്ചാല്‍ വല്ല വിവരവും?"

ഇന്നത്തെ അവസ്ഥയില്‍ ഏതൊരു ഗവന്മേന്റ്റ് മെഡിക്കല്‍ കൊളെജുകളെയും പിന്നിലാക്കുന്ന എല്ലാ സൌകര്യങ്ങളും പ്രൈവറ്റ് കോളേജുകളിലുണ്ട്...
പഠിക്കുന്നവര്‍ എവിടെ പോയാലും പഠിക്കും മാഷേ... ഉഴപ്പന്മാര്‍ പ്രൈവറ്റിലെന്നല്ല സാക്ഷാല്‍ എയിംസില്‍ പഠിച്ചാലും നോ രക്ഷ..

"ഇത്രയൊക്കെ പഠിച്ചു വന്നിട്ടും ഈ നാടിനെന്ത്‌ ഗുണം "

പ്രൈവറ്റ്‌ കോളെജുകളില്‍ പടിച്ചിറങ്ങിയവരും ഇന്ന് കേരള ഗവന്മേന്‍റ് ഹെല്‍ത്ത്‌ സര്‍വീസിലുണ്ട്... ഗവന്മേന്റ്റ് കോളേജില്‍ പടിച്ചവരെല്ലാവരും ഗവന്മേന്‍റ് സര്‍വീസില്‍ ചെരുന്നോന്നും ഇല്ലല്ലോ...

"ഗവന്മേന്‍റ് സര്‍വീസില്‍ ഈ ഡോക്ടേര്‍സിനെ കിട്ടാന്‍ എന്ത് ചെയ്യണം?'

പഠിത്തം തുടങ്ങുന്ന സമയത്ത്‌ തന്നെ എല്ലാ ഗവന്മേന്‍റ് കോളേജിലെ വിദ്യാര്‍ത്തികളില്‍ നിന്ന് ഒരു ബോണ്ട്‌ എഴുതി വാങ്ങിക്കണം... ഒരു പത്തോ ഇരുപതോ വര്‍ഷം ഗവന്മേന്‍റ് സര്‍വീസില്‍ ജോലി ചെയ്തോളാമെന്നു... അതിനു സൗകര്യം ഉള്ളവര്‍ മാത്രം അവിടെ പഠിച്ചാ മതി എന്ന നിര്‍ദേശം വെക്കണം... ഗവന്മേന്‍റ് അഥവാ നമ്മള്‍ ജനങ്ങള്‍ ആണ് അവരെ പഠിപ്പിക്കുന്നത്... നമ്മുടെ നികുതിയാണ് അവരുടെ ചിലവിനായി മാറ്റുന്നത്...

"അപ്പൊ പ്രൈവറ്റില് പഠിക്കണതാണോ അതോ ഗവന്മേന്റില്‍ പഠിക്കുന്നതാണോ?"

രണ്ടിടത്ത്‌ പഠിച്ചാലും നല്ല ഡോക്ടര്‍മാര്‍ ഉണ്ടാവും... മോശക്കാര്‍ എവിടെ പഠിച്ചാലും സമം...

31 comments:

നാസ് said...

കൂടുതല്‍ ചര്ച്ച്ചകള്‍ക്കായി നിങ്ങള്‍ക്ക് വിടുന്നു.... :-)

സമാന്തരന്‍ said...

ശരി തന്നെ.. ശരി തന്നെ...
ആ പറഞ്ഞ ബോണ്ടും കൊള്ളാം . പക്ഷേ.. അതിനുള്ള ഗവ. ഓര്‍ഡര്‍ വന്നാല്‍ അന്നിരിയ്ക്കില്ലേ ഡോ. മാരും മെഡി.കുട്ടികളും സമരപന്തലില്‍..
ഗ്രാമീണ സേവനം നിര്‍ബന്ധമായും വേണമെന്ന് മുന്‍പ് ഗവ. പറഞ്ഞപ്പോള്‍ കാട്ടിക്കൂട്ടിയതെല്ലാവരും കണ്ടുകാണും..

ഒരു സമൂഹ ജീവിയെന്ന നിലയിലുള്ള സാഹൂഹ്യ പ്രതിബദ്ധത.. ചിലയിടങ്ങളില്‍ അത് ചട്ടക്കൂടുകള്‍ക്കുള്ളീല്‍ നിന്നുകൊണ്ട് വ്യക്തതയോടെ ചെയ്യേണ്ടിവരും , ജനങ്ങള്‍ക്കു വേണ്ടി ഒരു ഭരണകൂടമുള്ളതിനാല്‍. പലരും പലതും മറക്കും പോലെ അവരില്‍ ചിലരാകുന്നു ഈ പ്രതിബദ്ധത മറക്കുന്നവരും..

പ്രയാണ്‍ said...

എന്തുപറ്റി നാസ് ചര്‍ച്ചചെയ്ത് ഉറപ്പിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് തോന്നുന്നു.....നല്ല കുറച്ചുപേരുണ്ടാവാം നാസ് ....പക്ഷെ ദുരാഗ്രഹികള്‍ എല്ലാ പ്രൊഫഷ്നിലുമെന്നപോലെ ഇതിലുമുണ്ട്. ഇതു ഒരു ജീവന്മരണപ്രശ്നമാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.എന്തിനേറെപറയുന്നു...ഭിക്ഷാടനത്തിന് ആളുകളെ തെയ്യാറാക്കാനായി ഒരു കാലുമുറിക്കാന്‍ നാല്പതിനായിരം വരെ വാങ്ങിയ ഡോക്ടര്‍മാരും ജീവിക്കുന്ന നാടാണിത്.ഈ പ്രവണത പ്രൈവറ്റില്‍ പഠിച്ചവര്‍ക്ക് കൂടുതലുണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇപ്പോഴത്തെ കാലത്ത്‌ ഒരു ഇരുപതോ മുപ്പതോ ലക്ഷം കൊടുത്താല്‍ ഒരാള്‍ക്ക്‌ പഠനം പൂര്‍ത്തിയാകാം...ഈ തുക ഇന്നത്തെ മിഡില്‍ ക്ലാസ്സ്‌ ഫാമിലിക്ക്‌ പ്രത്യേകിച്ച് ഏക സന്താന കുടുംബങ്ങള്‍ക്ക്‌ താങ്ങാന്‍ കഴിയുന്നത് ആണ് താനും...

നാസ് ഏതു ലോകത്താണു ജീവിയ്ക്കുന്നത്?നാസിന്റെ കണക്കിൽ മിഡിൽ‌ക്ലാസ് എന്ന് പറയുന്നവരുടെ മാസ വരുമാനം എന്താണു? ഒരു 40,000 രൂപ മാസ വരുമാനം കിട്ടുന്ന ഒരാളിന്റെ മകനോ/മകൾക്കോ മുപ്പതു ലക്ഷം രൂപ കൊടുത്ത് പഠിയ്ക്കാനാവും എന്ന് കരുതുന്നുണ്ടോ?അതിലും കുറവല്ലേ ഭൂരിപക്ഷം ഫാമിലിയിലേയും വരുമാനം...?കിട്ടുന്ന വരുമാനം എന്നത് വിദ്യാഭ്യാസത്തിനു മാത്രം ഉള്ളതല്ലല്ലോ..

ഇനി വാദത്തിനായി ഇതംഗീകരിച്ചാൽ പോലും ഈ നിലപാടിനോടു യോജിയ്ക്കാൻ പറ്റില്ല.മിഡിൽക്ലാസു കാരൻ മാത്രം പഠിച്ചാൽ പോരാ. സമൂഹത്തിന്റെ താഴെ ത്തട്ടിൽ കിടക്കുന്നവനും ഡോക്ടറാകാൻ അവകാശമുണ്ട്.അവനു ഇത്തരം സ്ഥാപനങ്ങളിലെ പഠനം സ്വപ്നം കാണാൻ പോലും പറ്റുമോ?

അപ്പോൾ ഇത്തരം പഠന സമ്പ്രദായങ്ങളിൽ “സാമൂഹിക നീതി” ഒരിയ്ക്കലും ഉണ്ടാവുന്നില്ല എന്നതു തന്നെ സത്യം.അതു ഉണ്ടാകാതിരിയ്ക്കുന്നിടത്തോളം വിദ്യാഭ്യാസത്തിനു എന്ത് പ്രസക്തി?

പിന്നെ പഠിച്ചിറങ്ങുന്നവരുടെ സാമൂഹിക ബോധത്തെക്കുറിച്ച്.അങ്ങനെയുള്ളവർ ഇല്ലെന്നല്ല, പക്ഷേ സർക്കാർ കോ‍ളേജുകളിൽ നിന്നു വരുന്നവർക്കു വരെ അതു കുറഞ്ഞു കുറഞ്ഞു വരുന്നു..പിന്നാ പണംകൊടുത്ത് ഡിഗ്രി വാങ്ങുന്നവർക്ക്...

നാസിന്റെ നിലപാടുകളോടു യോജിയ്ക്കാൻ കഴിയുന്നില്ല എന്ന് വ്യസനത്തോടെ അറിയിയ്ക്കട്ടെ !

നാസ് said...

ഞാന്‍ പറഞ്ഞത് മിഡില്‍ ക്ലാസ്‌ ഫാമില്യിലെ ഏക സന്താനമെന്നാണ്.... മാസം നാല്‍പതിനായിരവും അമ്പതിനായിരവും കിട്ടിയാലും വേണമെന്ന് വെച്ചാല്‍ ഉണ്ടാകാവുന്ന കാശ്‌ മാത്രമാണത്... പിന്നെ വേണമെന്നുള്ളവര്‍ക്ക് വിദ്യാഭ്യാസ വായ്പകളും കിട്ടും... അതും പഠിത്തം കഴിഞ്ഞ ജോലി കിട്ടിട്ട് അടച്ചു തുടങ്ങിയാ മതി.... അതൊരിക്കലും രക്ഷിതാവിന്‍റെ തലയില്‍ വരികയും ഇല്ല...

പാവപ്പെട്ടവര് പഠിക്കുക തന്നെ വേണം... അതിനുള്ള സൌകര്യവും ഇവിടുണ്ട്... പക്ഷെ അവിടെ പഠിച്ചിറങ്ങുന്ന പകുതി പേരും ഗവന്മേംറ്റ് സര്‍വീസില് വരുന്നില്ല... അതാണ്‌ സത്യം...

രഘുനാഥന്‍ said...

"ഞാന്‍ പറഞ്ഞത് മിഡില്‍ ക്ലാസ്‌ ഫാമില്യിലെ ഏക സന്താനമെന്നാണ്.... മാസം നാല്‍പതിനായിരവും അമ്പതിനായിരവും കിട്ടിയാലും വേണമെന്ന് വെച്ചാല്‍ ഉണ്ടാകാവുന്ന കാശ്‌ മാത്രമാണത്'


പ്രിയ നാസ് ഡോക്ടര്‍..

വേണം എന്നുതന്നെ വച്ചോളൂ....പക്ഷെ എങ്ങനെ ഉണ്ടാക്കും?..മിഡില്‍ ക്ലാസ്‌ ഫാമിലിയിലെ ഏക സന്താനമായാലും പൈസയ്ക് പൈസ തന്നെ വേണ്ടേ ഡോക്ടര്‍? അതുണ്ടാക്കാന്‍ വഴിയില്ലാത്തവന്റെ മക്കള്‍ എത്ര പഠിക്കുന്നവരായാലും എന്ത് ഗതി?....ഒരു ലോണിനു വേണ്ടി നാസ് ഡോക്ടര്‍ ഒരിക്കലെങ്കിലും ബാങ്കില്‍ പോയിട്ടുണ്ടോ?.... ഒന്ന് പോയി നോക്കൂ...അപ്പോഴറിയാം അതിന്‍റെ നൂലാമാലകള്‍ .... അഥവാ ലോണ്‍ എടുത്ത്‌ പഠിച്ചു എന്നിരിക്കട്ടെ സര്‍ക്കാര്‍ ജോലി കിട്ടാന്‍ ലക്ഷങ്ങള്‍ കൈക്കൂലി എവിടുന്നു കൊടുക്കും?... അതിനു വേറെ ലോണ്‍ എടുക്കേണ്ടി വരും..!!..





അതൊക്കെ പോകട്ടെ ഒരു കാര്യം ചോദിച്ചോട്ടെ...ഇതെഴുതിയ താങ്കള്‍ ഇതു സര്‍വീസില്‍ ആണ് ജോലി ചെയ്യുന്നത്?....

kunjadu said...
This comment has been removed by the author.
സൂത്രന്‍..!! said...

ഇപ്പോഴത്തെ കാലത്ത്‌ ഒരു ഇരുപതോ മുപ്പതോ ലക്ഷം കൊടുത്താല്‍ ഒരാള്‍ക്ക്‌ പഠനം പൂര്‍ത്തിയാകാം...ഈ തുക ഇന്നത്തെ മിഡില്‍ ക്ലാസ്സ്‌ ഫാമിലിക്ക്‌ പ്രത്യേകിച്ച് ഏക സന്താന കുടുംബങ്ങള്‍ക്ക്‌ താങ്ങാന്‍ കഴിയുന്നത് ആണ്".............



നാസ് ഈ പറഞ്ഞത് ശരിയാണോ ? മുപ്പത് ലക്ഷം ഒരു സാധാരണ കാരന് ഒരിക്കലും താങ്ങില്ല .....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ഇപ്പോഴത്തെ കാലത്ത്‌ ഒരു ഇരുപതോ മുപ്പതോ ലക്ഷം കൊടുത്താല്‍ ഒരാള്‍ക്ക്‌ പഠനം പൂര്‍ത്തിയാകാം...ഈ തുക ഇന്നത്തെ മിഡില്‍ ക്ലാസ്സ്‌ ഫാമിലിക്ക്‌ പ്രത്യേകിച്ച് ഏക സന്താന കുടുംബങ്ങള്‍ക്ക്‌ താങ്ങാന്‍ കഴിയുന്നത് ആണ്".............

ഈ പ്രസ്താവന ഉള്‍ക്കൊള്ളാന്‍ എനിക്കു കഴിയുന്നില്ല. എങ്ങനെ ആണ്‌ ഈ മുപ്പതു നാല്‍പ്പതു ലക്ഷം ഉണ്ടാകുന്നത്‌ എന്നു കൂടി ഒന്നു പറയുമോ.

നാസ് said...

എല്ലാവരും ഉറ്റു നോക്കുന്ന ഒരു കാര്യം എങ്ങനെ മുപ്പത്‌ ലക്ഷം ഉണ്ടാക്കും എന്നതാണെന്ന് തോന്നുന്നു... ബാക്കി പോസ്റ്റില്‍ പറഞ്ഞതൊന്നും ആരും ശ്രദ്ധിക്കാത്തത്‌ പോലെ... ഓ കെ...അത് പോട്ടെ... ഇരുപത്‌ ലക്ഷം കൊണ്ടും ഒരു സീറ്റ് കിട്ടും... ആദ്യ വര്‍ഷം അടക്കേണ്ട തുക ഏഴര ലക്ഷം... പിന്നെ വര്‍ഷാ വര്‍ഷം രണ്ടര ലക്ഷം... അങ്ങനെ അഞ്ചു വര്‍ഷത്തിനു പന്ത്രണ്ടര ലക്ഷം.. എല്ലാം കൂടി ഇരുപത്‌... ഇരുപത്‌ ലക്ഷം ഒറ്റയടിക്ക്‌ അടക്കേണ്ട ആവശ്യം ഇല്ല...

ഇവിടെയാണ്‌ ഞാന്‍ പറഞ്ഞ തുക അടക്കാന്‍ ഒരു മിഡില്‍ ക്ലാസ്സ്‌ ഫാമിലിക്ക്‌ കഴിയും എന്ന് ‍ പറയുന്നത്... ഇന്ന് ഒരു അധ്യാപകനാവാന്‍ പത്തും പന്ത്രണ്ടും ലക്ഷം രൂപ കെട്ടി വെക്കണം...അത് നിങ്ങള്‍ക്ക് അറിയും എന്ന് ഞാന്‍ കരുതുന്നു... അത് കൊടുക്കുന്നത് ഏതായാലും വല്യ പണക്കാരോന്നും അല്ലാലോ... എങ്ങനെയായാലും ഒരു അധ്യാപകന് കിട്ടുന്ന തുക പതിനയ്യായിരത്തില്‍ താഴെയായിരിക്കും....

ഒരു എം ബി ബി എസ് ഡോക്ടര്‍ക്ക്‌ ആരെയും പിഴിയാതെ ഒരു കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ആയി കേരളത്തില്‍ 24 മണിക്കൂര്‍ വര്‍ക്ക്‌ ചെയ്‌താല്‍ മാസം മിനിമം എഴുപത്തി അയ്യായിരം കിട്ടും... അതാണ്‌ ഞാന്‍ പറഞ്ഞ വ്യത്യാസം...

നാസ് said...

രഘു സാറിന്,

ഞാന്‍ പഠിച്ചത് പ്രൈവറ്റ്‌ കോളേജില്‍ തന്നെയാണ്... അതും മാനെജുമെന്ട് സീറ്റില്‍... എന്‍റെ ഉപ്പ ഒരു കോളേജ്‌ പ്രൊഫസര്‍... അപ്പൊ അറിയാലോ എത്ര രൂപ മാസം കിട്ടാന്‍ ഉണ്ടാവും എന്ന്... വേറെ ഏക്കര്‍ കണക്കിന് സ്വത്ത് വകകലോന്നുമില്ല... ഞാന്‍ ബി ഡി എസ് ഡോക്ടറാണ്.... അത് പഠിക്കാന്‍ എനിക്ക് ചിലവായത്‌ ആറു ലക്ഷം രൂപ... മുക്കാല്‍ ഭാഗവും വിദ്യാഭ്യാസ വായ്പ എടുത്തു പഠിച്ചു.... ഇന്ന് യാതൊരു ബുദ്ധി മുട്ടും ഇല്ലാതെ എനിക്ക് അത് തിരിച്ച് അടക്കാന്‍ കഴിയുന്നുണ്ട്...

ഇനിയിപ്പോ ഞാന്‍ മിഡില്‍ ക്ലാസ്സ്‌ ഫാമിലിയില്‍ പെടില്ലേ?

Anonymous said...

വാര്‍ഷികവരുമാനം തുലോം തുച്ഛമായ പാവപ്പെട്ടവരുടെ മക്കള്‍ പഠിക്കാന്‍ കഴിവുള്ളവരാണെങ്കില്‍ മെഡിസിന്‍ പഠിക്കണ്ട എന്നാണോ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ഒരു എം ബി ബി എസ് ഡോക്ടര്‍ക്ക്‌ ആരെയും പിഴിയാതെ ഒരു കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ആയി കേരളത്തില്‍ 24 മണിക്കൂര്‍ വര്‍ക്ക്‌ ചെയ്‌താല്‍ മാസം മിനിമം എഴുപത്തി അയ്യായിരം കിട്ടും... അതാണ്‌ ഞാന്‍ പറഞ്ഞ വ്യത്യാസം..."

24 മണിക്കൂര്‍ ജോലി ചെയ്താല്‍ എന്നു പറഞ്ഞത്‌ മൂന്നു ഷിഫ്റ്റ്‌ ജോലി എന്നാണോ ഉദ്ദേശിച്ചത്‌?

അല്ല എട്ടു മണിക്കൂര്‍ ജോലി ചെയ്താല്‍ ഇങ്ങനെ ശമ്പളം കിട്ടുന്ന സ്ഥാപനം എവിടെ ഉണ്ടെന്നൊരു സൂചന തരാമോ ?

നാട്ടില്‍ താമസിക്കാനുള്ള കൊതി കൊണ്ട്‌ ഇവിടത്തെ ജോലി വിട്ട്‌ ഒരിക്കല്‍ പോന്നതാണ്‌ മാസം എറണാകുളത്ത്‌ 14500 രൂപയാണ്‌ അമൃതയില്‍ ലഭിച്ചത്‌. വീട്ടുവാടക കുടൂംബചെലവ്‌ കുട്ടികളുടെ പഠിത്തം ഇവയ്ക്കു പോലും തെകയാതെ വന്നതിനാല്‍ അതു കളഞ്ഞിട്ട്‌ വീണ്ടും ഈ കാട്ടില്‍ വന്നു കിടക്കുന്നത്‌ അതുകൊണ്ടാണ്‌.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ , കുമാരപിള്ളകമ്മീഷന്റെ കനിവു കൊണ്ട്‌ ഫീസിളവു ലഭിച്ചതുകൊണ്ട്‌ പഠിക്കുവാന്‍ കഴിഞ്ഞ വെറും താഴെക്കിടയിലുള്ള ഒരുവന്‍

അനില്‍@ബ്ലോഗ് // anil said...

നാസ്,
വളരെ ബാലിശമായൊരു പോസ്റ്റായിപ്പോയല്ലോ ഇത്. താങ്കള്‍ വളര്‍ന്നു വന്ന സാ‍ഹചര്യം മാത്രം മനസ്സില്‍ വച്ചെഴുതിയതാണിതെന്ന മനസ്സിലാക്കാന്‍ ആ “മുപ്പത് ലക്ഷം” എന്ന “ചെറിയ” സംഖ്യയുടെ പരാമര്‍ശം മാത്രം മതി.
ഒരു കാര്യത്തോട് യോജിക്കുന്നു, സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിച്ചിറങ്ങുന്നവര്‍ എല്ലാം മോശക്കാരാണെന്ന അഭിപ്രായം എനിക്കില്ല.

പക്ഷെ പോസ്റ്റിന്റ്റെ മൊത്തം സങ്കല്‍പ്പത്തോട് വിയോജിക്കുന്നു.

സസ്നേഹം, അനില്‍
(വിദ്യാഭ്യാസ ലൊണെടുത്ത് പഠനം പൂര്‍ത്തിയാക്കിയൊരു സാദാ പ്രൊഫഷണല്‍.)

കുഞ്ഞന്‍ said...

പ്രിയ നാസ്..

തികച്ചും ബാലിശമായ കാഴ്ചപ്പാട്..

അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുന്നത് അതിലും ബാലിശം. ഒരു അദ്ധ്യാപകനാകാന്‍ പത്തൊ പന്ത്രണ്ടൊ കൊടുക്കുന്നു എന്നാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് കൊടുക്കാന്‍ പറ്റില്ലെ എന്ന നസിന്റെ വാദം..നോക്കൂ അധ്യാപകനാകാന്‍ വേണ്ടി പത്തൊ പന്ത്രെണ്ടൊ കൊടുത്താല്‍ അയാള്‍/അവള്‍ക്ക് ജോലിയില്‍ കയറിക്കഴിഞ്ഞാല്‍ മാസ ശമ്പളം കിട്ടിത്തുടങ്ങും. എന്നാല്‍ ഒരു വിദ്യാര്‍ത്ഥിക്കൊ...

ഒരു മിഡില്‍ക്ലാസിന് 5 ലക്ഷം എന്നുപറഞ്ഞാല്‍പ്പോലും വലിയൊരു തുക തന്നെയാണ്. അപ്പോഴാണ് മുപ്പത് ലക്ഷം..!!!

ആവനാഴി said...

വളരെ ബാലിശമായ പോസ്റ്റ്! കഷ്ടം!

ശ്രീ said...

ചര്‍ച്ച നടക്കട്ടെ!

അങ്കിള്‍ said...

പ്രീയ നാസേ,
38 കൊല്ലം സര്‍ക്കാരിനെ സേവിച്ചിട്ട് ഒരു ക്ലാസ്സ് ഒണ്‍ (ഗ്രൂപ്പ് ഏ) ഒഫിസറായി റിട്ടയര്‍ ചെയ്തപ്പോള്‍ ആകെ കിട്ടിയ റിട്ടയര്‍മെന്റ് ബെനിഫിറ്റ് 12 ലക്ഷം രൂപ.

നാസിന്റെ ആ 30 ലക്ഷം കുറച്ച് കൂടിപ്പോയി, കേട്ടോ.

ഗ്രീഷ്മയുടെ ലോകം said...

പ്രിയ നാസ്,
ഇന്നാണ് ഈ പോസ്റ്റ് കണ്ടത്. മറ്റ് പലരും എഴുതിയ പോലെ ബാലിശമായ പോസ്റ്റ് തന്നെ ആണിത്. നാസിന്റെ സാമൂഹിക മായ കാഴ്ചപ്പാട് ദുര്‍ബലമാനെന്നു തോന്നുന്നു.

20 ഓ 30 ഓ ലക്ഷം കൊടുത്ത് പഠിക്കുന്നവര്‍ക്ക് ആ പണം തിരികെ കിട്ടണമെന്നു തന്നെ യാണ് ആഗ്രഹം എന്നത് നാസ് സമ്മതിച്ചല്ലോ?
പണം തിരികെ ലഭിക്കാനുള്ള മാര്‍ഗവും നാസ് നിര്‍ദേശിക്കുന്നു: “ഒരു എം ബി ബി എസ് ഡോക്ടര്‍ക്ക്‌ ആരെയും പിഴിയാതെ ഒരു കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ആയി കേരളത്തില്‍ 24 മണിക്കൂര്‍ വര്‍ക്ക്‌ ചെയ്‌താല്‍ മാസം മിനിമം എഴുപത്തി അയ്യായിരം കിട്ടും...“
എന്നാല്‍ ഈ കണക്ക് എനിക്കു മനസ്സിലാവുന്നില്ല. ഒന്നു വിശദീകരിക്കുമോ?

നാസിന്റെ ഉപ്പ ഒരു പ്രൊഫസാറാണല്ലോ. നാസിന്റെ ഈ അഭിപ്രായം : പഠിക്കുന്നവര്‍ എവിടെ പോയാലും പഠിക്കും മാഷേ... ഉഴപ്പന്മാര്‍ പ്രൈവറ്റിലെന്നല്ല സാക്ഷാല്‍ എയിംസില്‍ പഠിച്ചാലും നോ രക്ഷ..) നാസിന്റെ ഉപ്പയ്ക്കും ഉണ്ടോ എന്നൊന്ന് അന്വേഷിക്കണേ.
നാസിന്റെ ഒരു ബോണ്ട് കാര്യം!. ബോണ്ട് വച്ചതുകൊണ്ടോന്നും പരിഹാരമാവില്ല. ബോണ്ട് തകര്‍ത്ത് പുറത്തുപോവാന്‍ ഒരു സാദാ വക്കീലിന്റെ സഹയം മാത്രം മതി.

Anonymous said...

OT:

If you have passed BDS, then you are a dentist. If you have passed MBBS, then you are a physician / medical practitioner. If you have passed BHMS, you are a homeopathic practitioner (or to be precise, a placebo technecian). If you have passed BAMS, then you are a Vaidyan.

IF you have to call yourself a doctor, go and obtain a PhD.

Anonymous said...

ഇതു വായിച്ചിട്ട് എന്തേലും പറഞ്ഞില്ലേല്‍ മോശമല്ലേ? ചെറായിയില്‍ വച്ച് കണ്ട് പരിചയപ്പെട്ടാ ആളായതു കൊണ്ടാണ് മുകളില്‍ കമന്റിട്ട ഒട്ടു മിക്കവാറും ആളുകളൊക്കെ ബാലിശമായിപ്പോയി എന്നു മാത്രം പറഞ്ഞു അവസാനിപ്പിച്ചത് എന്ന് വിശ്വസിക്കുന്നു. ഒരു ദിവസം 20 രൂപയില്‍ താഴെയാണ് 60 ശതമാനം ഭാരതീയ കുടുബങ്ങളുടെയും വരുമാനമെന്നാണ് ഔദ്യോഗിക കണക്കു തന്നെ.

:(

കിരണ്‍ തോമസ് തോമ്പില്‍ said...

30 ലക്ഷം രൂപയുടെ കണക്ക്‌ ഇത്തിരി കടുപ്പമായിപോയീ. എന്നാലും ചിലകാര്യങ്ങള്‍ ശരിയായി പറഞ്ഞിരിക്കുന്നു.

ഇനി സ്വായാശ്രയ കോളെജില്‍ 30 ലക്ഷമൊന്നും വേണ്ട ഡോക്ടറാകാന്‍ ( കേരളത്തിലെ കാര്യമാണേ) . പ്രതിവര്‍ഷം 3.5 ലക്ഷം നിരക്കില്‍ കേരളത്തില്‍ തന്നെ മെഡിക്കല്‍ വിദ്യാഭ്യാസം ലഭിക്കും. ഒരു 1 ലക്ഷം രൂപകൂടി മറ്റ്‌ ചിലവുകള്‍ക്ക്‌ കണക്കാകിയാല്‍ 4.5 ലക്ഷം രൂപക്ക്‌ മെഡിക്കല്‍ വിദ്യാഭ്യാസം ലഭിക്കും. അത്‌ വിദ്യാഭ്യാസ വായ്പയയി എടുത്താല്‍ ഒരു മദ്ധ്യവര്‍ഗ്ഗക്കാരന്‌ മകനെ ഡോക്ടറാക്കാം.

പിന്നെ MBBS പാസായാല്‍ ഡ്യൂട്ടി ഡോക്ടറായിട്ടെങ്കിലും ( ഏര്‍ണ്ണാകുളത്ത്‌ ഒരു സ്വകാര്യ ആശുപത്രിയില്‍ 10 ദിവസം ക്യാഷ്യാലിറ്റിയില്‍ നൈറ്റ്‌ ഡ്യൂട്ടി ചെയ്താല്‍ 10000 രൂപയെങ്കിലും കിട്ടും.എന്നാണ്‌ ഗവണ്‍മന്റ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌ ) ജോലി കിട്ടും വീട്ടുകാരും ഡോക്ടറും ഒക്കെ വിചാരിച്ചാല്‍ വലിയ കുഴപ്പമില്ലാതെ അടവ്‌ നടന്നു പോകും. ( മക്കളെ ഏയ്‌ഡഡ്‌ വിദ്യാലയത്തില്‍ ജോലി കിട്ടാന്‍ കൊടുക്കുന്ന കോഴ ഇവിടെ ലോണ്‍ അടവിലെക്ക്‌ മാറ്റാം)

ഇനി സാധാരണക്കാരന്റെ മക്കള്‍ക്ക്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ പഠിക്കാമല്ലോ. എണ്ടെന്‍സില്‍ ഇപ്പോള്‍ മുന്നില്‍ വരുന്നത്‌ കോച്ചിങ്ങും പണവുമുള്ള കുട്ടികളാണ്‌. ഇവര്‍ക്ക്‌ സര്‍ക്കാര്‍ ഫീസ്‌ എന്നത്‌ ഒരിക്കലും നീതീകരിക്കാവുന്ന കാര്യമല്ല. അതിനാല്‍ അര്‍ഹരായ പാവങ്ങള്‍ക്ക്‌ മാത്രം ഫീസിളവ്‌ നല്‍കിയാല്‍ പാവപ്പെട്ട കുട്ടികളെ സൗജന്യമായി പഠിപ്പിക്കുകയോ പുതിയ കോളെജുകള്‍ തുടങ്ങി ലാഭകരമായി നടത്തിക്കൊണ്ടു പോകാനോ കഴിയും

Suraj said...

Dear Naz,


It is not a secret that many self financing institutions lower their bar to accommodate candidates with lower entrance ranks and lower +2 marks right at the time of admissions, while the government has no such choice of flexibility (I am not implying that the present system of student evaluation is perfect or for that matter, near-perfect but studies, however limited they are, have shown that there is a relationship between entrance ranks and a student's academic performance in the Professional College).

Recent reports on the first year MBBS pass percentages from MG university, to which quite a number of self financing Med Colleges are affiliated, point to poorer performance among students from the private sector on an average. And this is not a phenomenon restricted to the medical education scenario, the engineering education sector too has been grappling with this for quite some time.

The IMA, and the various Councils as well as the Directorate of Medical Education are well aware of this and there have been heated discussions in these circles about the matter. Yet each year I see more and more Medical Doctors scuffling to get their ward into some private institution !

Regarding Educational Loans: Most banks are okay with giving an educational loan of about 4 Lakhs without any collateral/security. If the amount is around 7.5 Lakhs, they'd require a co-signer who has a stable monthly/annual income (which of course will be one of the parents in most cases). For educational programmes abroad, they will give you about 15 Lakhs. I am not sure how anybody can manage the 25+ Lakhs from Educational Loans.

ഗ്രീഷ്മയുടെ ലോകം said...

....4.5 ലക്ഷം രൂപക്ക്‌ മെഡിക്കല്‍ വിദ്യാഭ്യാസം ലഭിക്കും.....

maasakkaNakku paRanjnjirunnekil iniyum kuRakkaamallO.

സജി said...

“ഇന്ന് ഒരു അധ്യാപകനാവാന്‍ പത്തും പന്ത്രണ്ടും ലക്ഷം രൂപ കെട്ടി വെക്കണം..”

അപ്പോ ഈ തുക വരെ കുഴപ്പമില്ലെന്നായി. ഇതിനേക്കാള്‍ കൂടിയാലാണ് കുഴപ്പം!

തുകയുടെ വലിപ്പമാണ് വിഷയം!

N.J Joju said...

"ഇപ്പോഴത്തെ കാലത്ത്‌ ഒരു ഇരുപതോ മുപ്പതോ ലക്ഷം കൊടുത്താല്‍ ഒരാള്‍ക്ക്‌ പഠനം പൂര്‍ത്തിയാകാം..."

ഈ വാചകമാണെന്നു തോന്നുന്നു ഏറ്റെ തെറ്റിദ്ധരിയ്ക്കപ്പെട്ടത്. മെഡിക്കല്‍ വിദ്യാഭ്യാസം 5 വര്‍ഷം എന്നു കണക്കാക്കിയാല്‍ 6 ലക്ഷം രൂ വര്‍ഷം. കിരണ്‍ പറയുന്ന 4.5 ലക്ഷത്തിലും 1.5 ലക്ഷം മാത്രം കൂടുതല്. സാധാരണ ഒരു കൃഷിക്കാരനോ സര്‍ക്കാര്‍ ജീവനക്കാരനോ താങ്ങാവുന്നതിലധികമാണ്‌. അപ്പോള്‍ പിന്നെ കൂലിപ്പണിക്കാരുടെ കാര്യമോ തൊഴിലാളികലുടെ കാര്യമോ പറയുകയും വേണ്ട.

ലോണെടുത്തോ മറ്റെങ്ങനെയെങ്കിലുമോ പാവപ്പെട്ടവര്‍ക്കു പഠിയ്ക്കാനാവും എന്നു കരുതരുത്. പാവപ്പെട്ടവരെ പഠിപ്പിയ്ക്കുവാന്‍ സമൂഹത്തിനു ബാധ്യതയുണ്ട്. അതിനു സ്കോളര്‍ഷിപ്പു പോലെയുള്ള വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. അങ്ങനെയുള്ള എത്രപേര്‍ ഈ മേഖലയിലേയ്ക്കു വരുന്നുണ്ട് എന്നതും എത്രപേര്‍ക്ക് വരാന്‍ കഴിയുന്നുണ്ട് എന്നതും മറ്റൊരുചോദ്യമാണ്‌.

30 ലക്ഷത്തിനു മുകളില്‍ ആസ്തിയുള്ളവര്‍ക്ക് 25 ലക്ഷം വരെ ഫെഡറല്‍ ബാങ്ക് നല്കും.
Up to Rs. 25 Lakhs
Maximum 11 years Period.
Up to Rs.4 Lakhs – 11.50%
Above Rs.4 Lakhs – 14%
under Co-obligant/Collateral Security.

post ബാലിശമെന്നു പറഞ്ഞു തള്ളിക്കളയുന്നതില്‍ അര്‍ത്ഥമില്ല.സ്വന്തം അനുഭവത്തില്‍ നിന്നു പറയുന്നതിനു അതിന്റേതായ വിലയുണ്ട്. ഒരു സമൂഹത്തിന്റെ അപ്പര്‍ ലെയറിനെയാണ്‌ പോസ്റ്റിലൂടെ പ്രതിനിധീകരിയ്ക്കുന്നതെങ്കിലും.

നാസ് ഒരു വിശദീകരണം തരുമെന്നു പ്രതീക്ഷിച്ചു. അതുന്ടായില്ല.

poor-me/പാവം-ഞാന്‍ said...

Thanks for your lines So far i have been thinking that The Docs from Gov college extracts bad teeth and others extract good teeth...Thank u for making me enlightened

Sabu Kottotty said...

ഈ പോസ്ടുമായി യോചിയ്ക്കാനാവുന്നില്ലല്ലോ. ലോണെടുത്തു പഠിയ്ക്കുന്നതിന്റെ പ്രായോഗികത ശരിയ്ക്കും ആലോചിച്ചിട്ടുണ്ടോ..? പ്രതിവര്‍ഷം രണ്ടര ലക്ഷം രൂപ മാറ്റിവയ്ക്കാന്‍ കഴിയാത്ത സാധുക്കളായ മിടുക്കര്‍ തൂമ്പായെടുത്തോട്ടെ ! ഇരുപതും മുപ്പതും ലക്ഷം രൂപ പലിശയ്ക്കെടുത്തു പഠിയ്ക്കുന്നവന്‍ പൊതുജനത്തിനെ പിഴിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ...

aaro said...

wer s naz...?

ആര്‍ദ്ര ആസാദ് / Ardra Azad said...

എഴുത്തുകാരിക്കിട്ട commentആണ്, വിഷയം ഒന്നുതന്നെയായതിനാല്‍ അതുതന്നെ പോസ്റ്റുന്നു:-


പഠനത്തില്‍ കൈവിഷം കിട്ടിയിട്ടുള്ള എന്റെ ഏകസോദരിക്ക് രണ്ടുതവണത്തെ പരിശ്രമത്തിനു ശേഷം മെറിറ്റില്‍ MBBS കിട്ടി 1998ല്‍, 2007ല്‍ ENT യില്‍ post graduationഉം. കണ്ണൂരില്‍ ഗവര്‍മെന്റ് സര്‍വീസിലുള്ള ഈ പൊന്നുപെങ്ങള്‍‌ക്ക് ഇപ്പോ കിട്ടുന്നത് 23000RS/month, പ്രൈവറ്റിലാണെങ്കില്‍ ഇനിയും കുറയും. ഇങ്ങനെയാണ് നാട്ടിലെ കാര്യമെങ്കില്‍ എത്രനാള്‍ സബാദിചാലാണ് 25 ലക്ഷത്തിലെത്തുക.മെറിറ്റിലല്ലാതെ
ഇത്രയും പണം കൊടുത്ത് പഠിക്കുന്നത് ഉചിതമാണൊ?

ഞാനാണെങ്കില്‍ ഹരീഷിന്റെ വഴിയാണ് തിരഞ്ഞെടുക്കുക.

Anonymous said...

എത്ര ലാഘവത്തോടെയാ പറയുന്നത്. ഇതാണ് ഒരു പണക്കാരനും സാധാരണക്കാരനും തമ്മിലുള്ള വ്യത്യാസം.

About Me

My photo
എന്നെ പറ്റി എന്ത് പറയാനാ... ജീവിതത്തിന്‍റെ ഈ യാത്രയില്‍ ഒരു ആതുര ശുശ്രൂഷകയായി (ഡെന്‍റല്‍) ജീവിക്കുന്നു... ഒത്തിരിയൊത്തിരി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും മനസ്സ് എപ്പോഴും ശൂന്യം...ഇപ്പൊ ഇങ്ങനെയിങ്ങനെ പോവ്ണൂ...

Followers

font problem? click here

Click here for Malayalam Fonts
ePathram.com
chintha.com