Saturday, July 25, 2009

ചെറായിയില്‍ മീറ്റാന്‍ വരുന്നവര്‍

പേരില്‍ ക്ലിക്കിയാല്‍ അവരവരുടെ പ്രൊഫൈലില്‍ പോകാം...

അപ്പു

അപ്പൂട്ടൻ

സുനിൽ കൃഷ്ണൻ

ചാണക്യൻ

പകൽകിനാവൻ

കുട്ടു

അരുൺ കായംകുളം

കാന്താരിക്കുട്ടി

നിരക്ഷരൻ

പാവത്താൻ

ബിന്ദു കെ പി

പിരിക്കുട്ടി

ഡോക്ടർ

നാസ്

മണികണ്ഠൻ

കിച്ചു

തറവാടി

വല്ല്യമ്മായി

ജോ

മുരളിക

പാവപ്പെട്ടവൻ

പോങ്ങുമ്മൂടൻ

ധനേഷ്

വാഴക്കോടൻ

ഗോപക്

ചാർവാകൻ

കൊട്ടോട്ടിക്കാരൻ

നന്ദകുമാർ

ജിപ്പൂസ്

വെ.വിജയൻ

മുള്ളൂർക്കാരൻ

സമാന്തരൻ

മനു.ജി

എഴുത്തുകാരി

അങ്കിൾ


അനിൽ@ബോഗ്

ലതി

മണി

സിജു


നാട്ടുകാരൻ

സിബു സി ജെ

ഡോ.ജയൻ ഏവൂർ

ശ്രീലാൽ

രമണിക

ശ്രീ@ശ്രേയസ്

ഹൻല്ലലത്ത്

ബാബുരാജ്

ഷെറീഫ് കൊട്ടാരക്കര

സുൽ

ഷിജു the friend

അതുല്യ

കേരളാഫാർമെർ

ഹരികൃഷ്ണൻ/പി പഠിഷു

ജെ പി

കുട്ടൻ മേനോൻ

ബിലാത്തിപട്ടണം

HASH

മാഞ്ഞൂർ സർക്കാർ വിദ്യാലയം

മിക്കി

തോന്ന്യാസി

വിനയൻ

വേണു

രസികൻ

സജി (അച്ചായൻ)

ഈണം ടീം

അരീക്കോടൻ

മണിഷാരത്ത്

പുള്ളിപ്പുലി

സിനി

വേദവ്യാസൻ

മിന്നാമിനുങ്ങ്

കാർട്ടൂണിസ്റ്റ് സജീവ്

പഥികൻ

തമനു

ഹരീഷ്

ഷിജു അലെക്സ്

Friday, July 17, 2009

വെറുതെയൊന്നു കോഴിക്കോട്‌ പോയതാ

ഇന്ന് വെറുതെയൊന്നു കോഴിക്കോട്‌ പോയതാ... എന്നിട്ടെന്തായി? പോയി.... ബസ്‌ സ്റ്റാന്‍റില്‍ ഇറങ്ങി.... ചുറ്റും വെള്ളം... ഒട്ടോറിക്ഷ ഒന്ന് പോലും ഇല്ല... അതെ സ്റ്റാന്‍റില്‍ നിന്ന് തിരിച്ച് നാട്ടിലേക്ക്‌ തന്നെ വണ്ടി കയറി.... അവിടെ കറങ്ങിയപ്പോ കിട്ടിയ ചില ഫോടോസ്‌ ഇതാ...















Sunday, July 5, 2009

ജയ്‌ ചെറായ് യാത്ര



കോഴിക്കോട്: ജൂലൈ 26 നു നടക്കുന്ന ചെറായ് മീറ്റിനു മുന്നോടിയായി ഒരു "ചെറായ് യാത്ര" നടത്തുവാന്‍ ഇവിടെ കൂടിയ ഒരു കൂട്ടം ബ്ലോഗര്‍മാര്‍ തീരുമാനിച്ചു.. ലോക പ്രശസ്ത ബ്ലോഗറും ബ്ലോഗിലെ പെണ്‍ പുലിയും ഝാന്‍സി റാണിയും ആയി അറിയപ്പെടുന്ന ബ്ലോഗര്‍ നാസും നാസിന്‍റെ കണവന്‍ ഡോക്ടര്‍സാറും ആണ് ഇന്നിവിടെ ബ്ലോഗ്‌ മീറ്റ് നടത്തിയത്‌....

രണ്ടു ബ്ലോഗര്‍മാര്‍ കൂടിയാല്‍ അതൊരു ബ്ലോഗ്‌ മീറ്റ് ആണെന്നും എന്നാല്‍ രണ്ടു ബ്ലോഗര്‍മാര്‍ ഒരു കൊലപാതക ചെയ്‌താല്‍ അത് ബ്ലോഗ്‌ കൊലപാതകം ആകില്ല എന്നും വിശ്വ ബ്ലോഗ്‌ സാഹിത്യകാരന്‍ ബെര്‍ളി സഖാവ്‌ പറഞ്ഞത് ഇരുവരും അംഗീകരിച്ചു.. അത് കൊണ്ട് നാസ് സഖാവ്‌ കേട്ട്യോന്‍ ഡോക്ടര്‍ സഖാവിനു ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് ബ്ലോഗ്‌ പാചകമാണെന്നും വസ്ത്രം അലക്കി തേച്ച് വെളുപ്പിക്കുന്നത് ബ്ലോഗ്‌ അലക്കലാനെന്നും ഇവിടെ കൂടിയ മീറ്റില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ടേന അംഗീകരിച്ചു....

ജൂലൈ 25 നു വൈകുന്നേരം കോഴിക്കോട്‌ കടപ്പുറത്ത് നിന്നാരിരിക്കും ജയ്‌ ചെറായ്‌ യാത്ര ആരംഭിക്കുകയെന്നും എല്ലാ മാന്യ അനോണി മാമന്മാരും മാമിമാരും സനോണി മാമന്മാരും മാമിമാരും പങ്കെടുക്കണമെന്നും നാസ് ആവശ്യപ്പെട്ടു... കോഴിക്കോട്‌ ബീച്ചില്‍ ആകാശവാണിക്കും ബീച്ച് ഹോസ്പിറ്റലിനും ഇടക്കുള്ള ഏതെങ്കിലും തട്ട് കടയില്‍ കൂടാമെന്നും അവിടുന്ന് കാല്‍ നടയായി ജാഥ ചെറായിലെക്ക് പുറപ്പെടുമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു...

അപ്പൊ ഒരു ദിവസം കൊണ്ട് കാല്‍ നടയായി കോഴിക്കോട്‌ നിന്ന് യാത്ര എങ്ങനെ ചെറായിയില്‍ എത്തുമെന്ന പത്ര പ്രവര്‍ത്തകരുടെ ചോദ്യത്തിന് നാസ് പുഞ്ചിരിയോടെ മറുപടി നല്‍കി... യാത്ര ഉദ്ഘാടനം ചെയ്ത വെറും നൂറു മീറ്റര്‍ മാത്രം നടക്കുകയുള്ളുവെന്നും ബാക്കി സ്വന്തം ബെന്‍സില്‍ പോകുമെന്നും അവര്‍ വിശദീകരിച്ചു...

മീറ്റിനെത്തുന്ന കോഴിക്കോട്‌ മലപ്പുറം കണ്ണൂര്‍ കാസര്‍ഗോഡ്‌ വയനാട് ഭാഗങ്ങളിലുള്ള ബ്ലോഗര്‍മാര്‍ അന്നേ ദിവസം കൃത്യം അഞ്ചു മണിക്ക്‌ കോഴിക്കോട്‌ കടപ്പുറത്ത് സന്നിഹിതരാകണമെന്നും അവരുടെ വണ്ടികളില്‍ ചതുര ലോഗോ പതിപ്പിക്കണമെന്നും ആ ലോഗോ തന്നെ കൊടിയായി വണ്ടിയുടെ മുന്നിലും പിന്നിലും കെട്ടണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടതായി നാസ് അറിയിച്ചു...

മലബാര്‍ ഭാഗത്തുള്ള ബ്ലോഗര്‍മാരും അവരുടെ മക്കളും കുട്ട്യോളും അടക്കം എല്ലാവര്ക്കും കൂടി ഒരു ബസ്‌ വിളിച്ച് ഇവിടുന്നു ഒരുമിച്ച് പോയാലോ എന്നാവശ്യപ്പെടുന്ന പ്രമേയം കൂടുതല്‍ ചര്ച്ചകള്‍ക്കായി എല്ലാ ബ്ലോഗന്മാര്‍ക്കും ബ്ലോഗിനികള്‍ക്കും അയച്ചു കൊടുക്കാനും ധാരണയായി...

ജയ്‌ ചെറായ് യാത്രയില്‍ പങ്കെടുക്കുന്ന എല്ലാ ബ്ലോഗര്‍മാരും മീറ്റ്‌ ഗീതം കാണാതെ പഠിച്ചിരിക്കണമെന്നും യാത്രയിലോ മീറ്റിനിടയിലോ നിങ്ങളെ കൊണ്ട് ഗീതം കാണാതെ ചൊല്ലിപ്പിക്കുമെന്നും വീഴ്ച്ച വരുത്തുന്നവര്‍ക്ക് ചൂരല്‍ കഷായം നല്‍കുമെന്നും അവര്‍ അറിയിച്ചു...

എല്ലാ ബ്ലാഗനനമാരും ബ്ലോഗിനികളും ഇന്ഷുറന്‍സ് പരിരക്ഷ എടുക്കണമെന്നും വീട്ടിലും നാട്ടിലുമുള്ള എല്ലാ ബന്ധു മിത്രാധികലോടും യാത്ര പറഞ്ഞു വരണമെന്നും പ്രമേയം ആവശ്യപ്പെട്ടു...

ജയ്‌ ചെറായ് യാത്രക്ക് കൃത്യം ഇടവേകളില്‍ എല്ലാ പഞ്ചായത്ത്‌ ആസ്ഥാനങ്ങളിലും സ്വീകരണം നല്‍കാനുള്ള സംവിധാനം നടപ്പാക്കാന്‍ പഞ്ചായത്ത്‌ കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കി... എല്ലാ കവലയിലും നാസും ഡോക്ടറും നില്‍കുന്ന ഫ്ലാക്സ്‌ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും കൊടി തോരണങ്ങള്‍ കൊണ്ട് അലങ്കരിക്കണമെന്നും എല്ലാ സ്വീകരണ സ്ഥലങ്ങളിലും നോട്ടു മാലകള്‍ നിര്‍ബന്ധമായും കഴുതത്തിലനിയിക്കനമെന്നും കീഴ് കമ്മറ്റിക്കാരോട് ആവശ്യപ്പെട്ടതായും നാസ് അറിയിച്ചു...

ഓരോ സ്ഥലത്തെയും സ്വീകരണങ്ങള്‍ അപ്പപ്പോള്‍ തന്നെ ബ്ലോഗില്‍ അപ്ടേറ്റ്‌ ചെയ്യുമെന്നും ഫോടോകളില്‍ തല വരാന്‍ താല്‍പര്യമുള്ള എല്ലാ കീഴ് കമ്മറ്റി നേതാക്കളും ഓരോ നോട്ട് മാല വീതം നല്‍കണമെന്നും നാസ് അറിയിച്ചു...

വാര്‍ത്താ സമ്മേളനത്തില്‍ ജയ്‌ ചെറായ് യാത്രയുടെ സംഘാടക കമ്മറ്റിയേയും തിരഞ്ഞെടുത്തു... മുഖ്യ രക്ഷാധികാരി ശ്രീമാന്‍ ഹരീഷ് തൊടുപുഴ...സ്വാഗത്‌ സംഘം ചെയര്‍ പെഴ്സന്‍ നാസ്... യാത്ര പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍... എല്ലാ ജില്ലയില്‍ നിന്നും ഓരോ പ്രതിനിധികളെയും കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി..

വാര്‍ത്താ സമ്മേളനത്തില്‍ നാസിനെ കൂടാതെ ഡോക്ടര്‍, ......., ......., തുടങ്ങിയവരും സംസാരിച്ചു...

Saturday, July 4, 2009

പ്രൈവറ്റ്‌ പ്രൊഫഷനല്‍ കോളേജില്‍ പഠിച്ചാല്‍


നമ്മുടെ ഇടയില്‍ ചില ആളുകള്‍ക്ക്‌ ഒരു പ്രശ്നമുണ്ട്... എന്തിനേയും അങ്ങോട്ട് കണ്ണടച്ച് എതിര്‍ക്കും.. സത്യമാണോ കളവാണോ എന്ന് നോക്കാതെ.. അത് പോലെയുള്ള ഒരു മിഥ്യാധാരണയാണ് പ്രൈവറ്റ്‌ പ്രൊഫഷനല്‍ പ്രത്യേകിച്ച് മെഡിക്കല്‍ കോളെജുകളില്‍ മാനെജ്മെന്‍റ് സീറ്റുകളില്‍ പഠിക്കുന്ന വിദ്യാര്‍തികളോട്

എതിര്‍ക്കുന്നവര്‍ പലപ്പോഴായി പറയുന്ന പല്ലവി..

"ഇവരൊക്കെ പഠിച്ചു വന്നാല്‍ ഈ കൊടുത്ത കാശ്‌ മുതലാക്കാന്‍ നമ്മളെ പിഴിയില്ലേ?"

ഇപ്പോഴത്തെ കാലത്ത്‌ ഒരു ഇരുപതോ മുപ്പതോ ലക്ഷം കൊടുത്താല്‍ ഒരാള്‍ക്ക്‌ പഠനം പൂര്‍ത്തിയാകാം...ഈ തുക ഇന്നത്തെ മിഡില്‍ ക്ലാസ്സ്‌ ഫാമിലിക്ക്‌ പ്രത്യേകിച്ച് ഏക സന്താന കുടുംബങ്ങള്‍ക്ക്‌ താങ്ങാന്‍ കഴിയുന്നത് ആണ് താനും... കഷ്ടപ്പെടാതെ ഓവര്‍ ടൈം വര്‍ക്ക്‌ ചെയ്യാതെ ശരാശരി ജോലി ചെയ്‌താല്‍ മൂന്നു നാല് വര്‍ഷങ്ങള്‍ക്കകം ഈ കാശ്‌ ശമ്പളമായി തന്നെ ലഭിക്കും... അതും ആരെയും പിഴിയാതെ തന്നെ...

"എങ്കിലും വല്യ പണക്കാരൊക്കെ ഉണ്ടാവില്ലേ... അവര്‍ക്ക്‌ ഈ മിഡില്‍ ക്ലാസ്സ്‌ ഫാമിലിയുടെ അച്ചടക്കം ഉണ്ടാകുമോ?"

അങ്ങനത്തെ വല്യ പണചാക്കുകളൊക്കെ ഗ്രാസ് റൂട്ട് ലെവലില്‍ വര്‍ക്ക്‌ ചെയ്യാന്‍ വരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അതൊരു മണ്ടത്തരമാണ്..അങ്ങനത്തെ പണച്ചാക്കുകള്‍ പോസ്റ്റ്‌ ഗ്രാജുവേഷനും ഡോക്ടറേട്ടുമെല്ലാം കാശ്‌ കൊടുത്ത്‌ തന്നെ വാങ്ങും... അവരൊന്നും ഒരിക്കലും ഒരു ഗ്രാമീണ സെറ്റപ്പിലോ ഒരു ഇടത്തരം ഹോസ്പിറ്റലുകളിലോ വര്‍ക്ക്‌ ചെയ്യില്ല....

"പ്രൈവറ്റ്‌ കോളേജിലോക്കെ പഠിച്ചാല്‍ വല്ല വിവരവും?"

ഇന്നത്തെ അവസ്ഥയില്‍ ഏതൊരു ഗവന്മേന്റ്റ് മെഡിക്കല്‍ കൊളെജുകളെയും പിന്നിലാക്കുന്ന എല്ലാ സൌകര്യങ്ങളും പ്രൈവറ്റ് കോളേജുകളിലുണ്ട്...
പഠിക്കുന്നവര്‍ എവിടെ പോയാലും പഠിക്കും മാഷേ... ഉഴപ്പന്മാര്‍ പ്രൈവറ്റിലെന്നല്ല സാക്ഷാല്‍ എയിംസില്‍ പഠിച്ചാലും നോ രക്ഷ..

"ഇത്രയൊക്കെ പഠിച്ചു വന്നിട്ടും ഈ നാടിനെന്ത്‌ ഗുണം "

പ്രൈവറ്റ്‌ കോളെജുകളില്‍ പടിച്ചിറങ്ങിയവരും ഇന്ന് കേരള ഗവന്മേന്‍റ് ഹെല്‍ത്ത്‌ സര്‍വീസിലുണ്ട്... ഗവന്മേന്റ്റ് കോളേജില്‍ പടിച്ചവരെല്ലാവരും ഗവന്മേന്‍റ് സര്‍വീസില്‍ ചെരുന്നോന്നും ഇല്ലല്ലോ...

"ഗവന്മേന്‍റ് സര്‍വീസില്‍ ഈ ഡോക്ടേര്‍സിനെ കിട്ടാന്‍ എന്ത് ചെയ്യണം?'

പഠിത്തം തുടങ്ങുന്ന സമയത്ത്‌ തന്നെ എല്ലാ ഗവന്മേന്‍റ് കോളേജിലെ വിദ്യാര്‍ത്തികളില്‍ നിന്ന് ഒരു ബോണ്ട്‌ എഴുതി വാങ്ങിക്കണം... ഒരു പത്തോ ഇരുപതോ വര്‍ഷം ഗവന്മേന്‍റ് സര്‍വീസില്‍ ജോലി ചെയ്തോളാമെന്നു... അതിനു സൗകര്യം ഉള്ളവര്‍ മാത്രം അവിടെ പഠിച്ചാ മതി എന്ന നിര്‍ദേശം വെക്കണം... ഗവന്മേന്‍റ് അഥവാ നമ്മള്‍ ജനങ്ങള്‍ ആണ് അവരെ പഠിപ്പിക്കുന്നത്... നമ്മുടെ നികുതിയാണ് അവരുടെ ചിലവിനായി മാറ്റുന്നത്...

"അപ്പൊ പ്രൈവറ്റില് പഠിക്കണതാണോ അതോ ഗവന്മേന്റില്‍ പഠിക്കുന്നതാണോ?"

രണ്ടിടത്ത്‌ പഠിച്ചാലും നല്ല ഡോക്ടര്‍മാര്‍ ഉണ്ടാവും... മോശക്കാര്‍ എവിടെ പഠിച്ചാലും സമം...

Friday, July 3, 2009

അങ്ങനെ അതും സംഭവിച്ചു..


അങ്ങനെ അതും സംഭവിച്ചു..

ഇനിയിപ്പോ എല്ലാര്‍ക്കും കൂടി മുട്ടിപ്പായിട്ട് ഇരുന്ന്‍ പ്രാര്‍ഥിക്കാം...അന്നേ നമ്മടെ സഖാവ്‌ ഗോപാലേട്ടന്‍ പറഞ്ഞതാ മക്കളെ ഈ കൊണ്ഗ്രസുകാരെയോന്നും ജയിപ്പിക്കല്ലേ എന്ന്... ഇപ്പൊ എന്തായി പെട്രോളും ഡീസലിന്റെം വില അങ്ങട്‌ കൂട്ടിയില്ലേ... സ്വര്‍ണത്തിനൊക്കെ എന്താ വില.. അതിനിപ്പോ സ്വര്‍ണാണോ അരച്ച് കലക്കി കുടിക്കണേ എന്നാ രണ്ടാം കിട ചോദ്യവും ചോദിച്ച ഇങ്ങട്ട് വന്നാലുണ്ടല്ലോ...

എന്തൊക്കെയായിരുന്നു... പതിനാറു ഭരണ പക്ഷ എം പിമാര്.. ആറ് കേന്ദ്രമന്ത്രിമാര്... എന്നിട്ടെന്തായി.. ചങ്കരനിപ്പോഴും തെങ്ങേല്‍ തന്നെ..


സഖാവ്‌ വന്നു വോട്ട് ചോദിച്ചപ്പോ എന്തൊക്കെ മുട്ടാപ്പോക്ക്‌ നയങ്ങളായിരുന്നു... മദനി... തീവ്രവാദം..അഴിമതി.. ഒലക്കെലെ മൂഡ്‌...അതങ്ങനെയാണ് നല്ലതൊന്നും ആര്‍ക്കോ പിടിക്കൂലാന്നു പറയാറുണ്ടല്ലോ...

അപ്പൊ നിങ്ങള് ചോദിക്കും.. സഖാവ്‌ ഭരിച്ചാല്‍ വല്ലതും നടക്കുമോന്ന്... അത് വേറെ കാര്യം...കഴിഞ്ഞ നാല് കൊല്ലം മറ്റവന്മാരുടെ കൂടെ കൂടി എന്ത് കുന്തം ചെയ്തെന്ന അസ്ഥാനത്തെ ചോദ്യവും ചോദിക്കരുത്‌.. അതൊക്കെ സഖാവ് ചെയ്യും... അവരെ കൊണ്ട് വല്ല നല്ല കാര്യങ്ങളും പോട്ടെ വല്ല കാര്യങ്ങളും ചെയ്യാന്‍ സമ്മതിച്ചോ? ഇല്ലല്ലോ... അതാണ്‌ സഖാവേ സഖാവ്‌... അതിനു സഖാക്കളെല്ലാം സഖാവിന്‍റെ മാര്‍ക്സിസവും ലെനിനിസവും പഠിക്കണം...

അല്ലാതെ ഇപ്പോഴും പരിപ്പ് വടയും കട്ടന്‍ ചായയും കഴിക്കണം എന്ന് പറഞ്ഞാ അത് എവിടത്തെ മുട്ടാപ്പോക്ക്‌ നയമാണ്....ഇപ്പൊ ആരാ കട്ടന്‍ ചായ കുടിക്കണത് സഖാവേ... പാല്‍‌ ചായ കുടിച്ചാല്‍ സഖാവ് പരിഷ്കാരിയായി...സാമ്രാജ്യത്തിനു അടിമയായി... കുടിച്ചില്ലേല്‍ സഖാവ് മൂരാചിയായി... വികസന വിരോധിയായി...

അപ്പൊ നമ്മള്‍ പറഞ്ഞു വന്നത്... കോണ്ഗ്രസ് ഭരിച്ചാ ഇവടം സ്വര്‍ഗമാക്കുമെന്നല്ലേ പറഞ്ഞത്... പണ്ട് ബാരലിന് 130 ഉം 140 ഉം ഉണ്ടായിരുന്നപ്പോ ഇവിടെ പെട്രോളിന് 50 ഉം 52 ഉം.. പിന്നെ അതിന്‍റെ പകുതി 60 ഉം 70 ഉം ഉണ്ടായപ്പോ അഞ്ചു രൂപെടെ കുറവ്‌... ഇത് എവുടത്തെ സാമ്പത്തിക ശാസ്ത്രം... അതോ സാമ്പത്തിക വിദഗ്ധന്‍മാര് പ്രധാന മന്ത്രിമാരായാല്‍ കണക്കുകളെല്ലാം മലക്കം മറിയുമോ?

ഓ... ഇനിയിപ്പോ എന്തരേലും ആവട്ടെ...ആര് ഭരിച്ചാലും നമ്മള്‍ ജനം എന്ന കഴുതകള്‍ ഇതൊക്കെ അങ്ങട്‌ അംഗീകരിക്കണം...
ജയ്‌ ഹോ....

Wednesday, July 1, 2009

ഡോക്ടേര്‍സ് ഡേ..



സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തി തന്‍റെ ചുറ്റിലുമുള്ള സഹ ജീവികള്‍ക്കായി ജീവിതം സമര്‍പ്പിക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും ആശംസകള്‍...




പന്നിപ്പനിയായും മലമ്പനിയായും ചികുന്‍ ഗുനിയകളായും രോഗങ്ങള്‍ ആര്‍ത്തു തിമിര്‍ക്കുമ്പോള്‍ കയ്യിലൊരു സ്റ്റതസ്കൊപ്പുമായി നേരിടാനിരങ്ങുന്ന ഓരോ വൈദ്യനും ആശംസകള്‍...

രാവിന്റെ മൂര്‍ധന്യതയില് ഉറക്കത്തിന്‍റെ ആലസ്യത്തില്‍ സഹജീവികള്‍ രമിക്കുമ്പോള്‍ ഉറങ്ങാതെ തന്റെ ജോലി മറ്റുള്ളവരുടെ വേദന ശമിപ്പിക്കലാണെന്നു മനസ്സിലാക്കുന്ന ഓരോ ഡോക്ടര്‍മാര്‍ക്കും അഭിനനദനങ്ങള്‍...

ഇന്ന് ഡോക്ടേര്‍സ് ഡേ... നല്ല വിമര്‍ശനങ്ങള്‍ക്കും ചിന്തകള്‍ക്കും ഇവിടം വേദി ആകട്ടെ....

Tuesday, April 7, 2009

ഹൃദയത്തില്‍ ഒരു മഞ്ചാടി..

ഡോക്ടറെ,ചുവന്ന മഞ്ചാടിക്കുരുവിന്‍റെ നിറമെന്താ.."

മീനാക്ഷി എന്ന മിന്നുവിന്‍റെ ഒരു കുസൃതി ചോദ്യം ..ഒരു എട്ടു വയസ്സുകാരി പെണ്‍കുട്ടിയുടെ നിഷ്കളങ്കത ..ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട് ..പക്ഷെ ഞാന്‍ കരുതി അവളുടെ മനസ്സിലെ ഉത്തരം അതല്ലായിരിക്കുമെന്ന് ..

ഞാന്‍ വെറുതെ പറഞ്ഞു.. "മഞ്ഞ .."

മുന്‍വരിപ്പല്ലുകല്‍ കൊഴിഞ്ഞു പോയ മോണ കാട്ടി അവള്‍ എന്നെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി ..

"ഈ ഡോക്ടര്‍ക്ക് ഒന്നും അറിയൂല ..ഡോക്ടറെ മഞ്ചാടിക്കുരുവിന്‍റെ നിറം ചുവപ്പാ .."

തെല്ലു ജാളൃതയോടെ നില്ക്കുമ്പോള്‍ തന്നെ വന്നു അവളുടെ അടുത്ത മറുപടി ..

"സാരല്യാട്ടോ ..ഇനി വേറൊരു ചോദ്യം ചോദിക്കട്ടെ .."

എല്ലാവരും എന്നെ തന്നെ നോക്കിയിരിക്കുകയാണ് ..ഇനിയും ചമ്മിയാല്‍ ശരിയാവില്ല എന്ന് കരുതി പെട്ടെന്ന് തന്നെ ഞാന്‍ സ്റ്റ്തസ്കോപ്പ് എടുത്ത് അവളെ പരിശോധിക്കാന്‍ തുടങ്ങി ..

തലേന്നാണ് മിന്നുവിനെ കാര്‍ഡിയോളജി വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തത് ..ശരീരത്തിലവിടവിടയായി നീല നിറം ..ചെറുപ്പം തൊട്ടേയുള്ള അസുഖമാണ് ..ഹൃദയ അറകളെ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ഒരു കുഞ്ഞു ദ്വാരം ..ദൈവം തന്‍റെ സൃഷ്ടിപ്പ് പൂര്‍ത്തികരിക്കാന്‍ മറന്നത് പോലെ ..

ആദ്യ പരിശോധിച്ച ഡോക്ടര്‍ തന്നെ എല്ലാം കണ്ടെത്തിയിരുന്നു ..അതിന്റെ ഫയലുകളെല്ലാം അവരുടെ കയ്യിലുണ്ട് ..

"എന്തെ ഇത്രയും കാലം പിന്നെ ഇതു വരെ ചികിത്സിച്ചില്ല .." അമ്മയെന്ന്‍ തോന്നിക്കുന്ന ആ സ്ത്രീയോടു ഞാന്‍ ചോദിച്ചു ..

അതിനെനിക്ക് കിട്ടിയ മറുപടി ഒരു വിതുമ്പലായരുന്നു ..കുറച്ചു നേരം ഞാനവരെ തന്നെ നോക്കിയിരുന്നു ..ഞാനെന്തു പറയാന്‍ ..ഒന്നും പറയാതെ ആ സ്ത്രീ വീണ്ടും കരഞ്ഞു കൊണ്ടേയിരുന്നു .. ആ സമയം ഞാന്‍ മിന്നുവിനെ പരിശോധിക്കാന്‍ തുടങ്ങി ..

എന്‍റെ ചോദ്യം കേട്ടിട്ട് ആയിരിക്കണം അവള്‍ പറഞ്ഞു .. "ഡോക്ടറെ എനിക്ക് അമ്മയില്ല ...അമ്മ മരിച്ചു പോയി ..ഇതെന്‍റെ അമ്മമ്മയാ .."

വിതുമ്പലിനു ശമനം കിട്ടിയിട്ട് ആയിരിക്കാം ആ സ്ത്രീ പറയാന്‍ തുടങ്ങി .. അത് കേട്ടു കഴിഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ നടുങ്ങിപ്പോയി ..ദൈവം എന്തിന് മനുഷ്യരെ ഇത്രയധികം പരീക്ഷിക്കുന്നു ..ആ സ്ത്രീയുടെ മനസ്സിലെ സങ്കടങ്ങള്‍ ഓരോന്നോരോന്നായി പുറത്തേക്ക് വന്നു കൊണ്ടിരുന്നു ..

മിന്നുവിന്‍റെ അമ്മയുടെ പേരു രാധിക എന്നായിരുന്നു ..പഠിത്തത്തിലെല്ലാം മിടുക്കിയായ ഒരു പതിനഞ്ചു വയസ്സുകാരി ..അവള്‍ സുന്ദരിയായിരുന്നു ..ഒപ്പം ബുദ്ധിമതിയും ..

അച്ഛനമ്മമാര്‍ക്ക് അവളെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു ..ദാരിദ്രത്തിന്‍റെ നിഴല്‍ ജീവിതത്തിന്‍റെ നിറം കെടുത്തുന്നുണ്ടായിരുന്നുവെങ്കിലും ,രാധികയെ അതൊന്നുമറിയിക്കാതെ അവര്‍ വളര്‍ത്തി ..

പഠിക്കാന്‍ മിടുക്കിയായ അവള്‍ സ്കൂളിലെ മുന്‍ നിര റാങ്കുകളില്‍ തന്നെ ഓരോ വര്‍ഷവും വന്നു കൊണ്ടിരുന്നു ..പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വെറുതെ വീട്ടിലിരുന്നപ്പോള്‍ അയല്‍ക്കാരാണ് പറഞ്ഞത് രാധികയെ കമ്പ്യൂട്ടര്‍ സെന്‍ററിലേക്ക് പറഞ്ഞയക്കാന്‍ ..രണ്ടു മാസത്തെ വേനലവധി വെറുതെ കളയണ്ടല്ലോ എന്ന് കരുതി അവളുടെ അച്ഛനും അമ്മയും അത് സമ്മതിച്ചു ..എന്നും മകള്‍ക്കൊപ്പം നിന്ന ആ അച്ഛനമ്മമാര്‍ക്ക് വേറെ എന്ത് ആലോചിക്കാന്‍ ..

അങ്ങനെ രണ്ടു മാസങ്ങള്‍ പതിയെ കടന്നു പോയി കൊണ്ടിരുന്നു ..പത്താം ക്ലാസ് പരീക്ഷാ ഫലം വരാനുള്ള സമയമായി ..അപ്പോഴാണ് രാധികയിലെ ചില മാറ്റങ്ങള്‍ അവളുടെ അമ്മ ശ്രദ്ധിക്കുന്നത് ..എപ്പോഴും ചിരിച്ചു കളിച്ചിരുന്ന അവള്‍ ആരോടും ഒന്നും മിണ്ടാതെ ഒറ്റക്കിരിക്കുന്നു ..എപ്പോഴും വല്ലാത്ത ക്ഷീണം പോലെ ..

റിസല്‍ട്ട് വരുന്നതിന്‍റെ ടെന്‍ഷനായിരിക്കുമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത് ..പക്ഷെ ദിവസം ചെല്ലുംതോറും അവള്‍ ക്ഷീണിച്ച് കൊണ്ടേയിരുന്നു ..

അവര്‍ വേഗം തന്നെ അവളെ അടുത്തുള്ള ഹോസ്പിറ്റലില്‍ എത്തിച്ചു ..എന്തോ അസാധാരണമെന്ന് തോന്നിയത് കൊണ്ടായിരിക്കാം ഡോക്ടര്‍ അവളോട് വിശദമായി സംസാരിച്ചു ..അച്ഛനേയും അമ്മയെയും കാണാതെ ..അപ്പോഴാണ് അവള്‍ ആ രഹസ്യം പറഞ്ഞത് ..

"ഡോക്ടര്‍ ,എന്‍റെ വയറ്റില്‍ കുഞ്ഞു വാവ വളരുന്നുണ്ടോയെന്ന്‍ ഒരു സംശയം .."

ഡോക്ടര്‍ പ്രഗ്നന്‍സി ടെസ്റ്റിനു കുറിച്ച് കൊടുത്തു ..അതും പോസിറ്റീവ് ആയിരുന്നു ..അതറിഞ്ഞ ആ മാതാപിതാക്കള്‍ ഒരക്ഷരം പോലും പറയാതെ മരവിച്ചു നിന്നു ..

"ഡോക്ടര്‍ ,ഞങ്ങള്‍ എന്താ അവളോട് പറയണ്ടേ ..അവള്‍ക്ക് എല്ലാം അറിയാമായിരുന്നു ..എന്നിട്ടും.."
ആ അമ്മ വീണ്ടും കരയാന്‍ തുടങ്ങി ..

മിന്നു അപ്പോഴേക്കും വാര്‍ഡിന്റെ അങ്ങേ അറ്റത്ത് എത്തിയിരുന്നു ..ഇതൊന്നും കേള്‍ക്കാന്‍ താല്‍പര്യമില്ലാത്തത് പോലെ ..അവര്‍ വീണ്ടും പറയാന്‍ തുടങ്ങി ..

അതിന് ശേഷം രാധികായ അന്വേഷിച്ച് ആരും വന്നില്ല ..ആ മാതാപിതാക്കള്‍ മകളോട് അതിനെ കുറിച്ച് കൂടുതലൊന്നും ചോദിച്ചതുമില്ല ..കിളിക്കൊഞ്ചലുകള്‍ കൊണ്ട് നിറഞ്ഞിരുന്നു ആ വീട് ദുഃഖത്തിന്‍റെ സ്ഥായി കേന്ദ്രമായി ..എങ്കിലും വീട്ടുകാര്‍ പ്രതീക്ഷിച്ചു അവളെ തേടി ആരെങ്കിലും വരുമെന്ന്‍ ..

ആരും വന്നില്ല ..അവള്‍ വഞ്ചിക്കപ്പെടുകയായിരുന്നു ...നിഷ്കളങ്കമായ ആ ഹൃദയത്തില്‍ പ്രണയത്തിന്‍റെ വഞ്ചനയുടെ അഴുക്കുകള്‍ പുരളുകയായിരുന്നു ..

മാസങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു ...അതിനിടയില്‍ ആ വാര്‍ത്ത നാട്ടില്‍ പരന്നു ..ആരോടും ഒന്നും പറയാതെ ,ആ അച്ഛനമ്മമാര്‍ വീടിന്‍റെ നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം തളച്ചിട്ടു ..

പ്രസവ സമയം അടുക്കാറായി ..അവര്‍ അവളെ അടുത്തുള്ള ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു ..പക്ഷെ പ്രസവാനന്തരം രാധിക ഈ ലോകത്തോട്‌ വിട പറഞ്ഞു ..ചതിയും കളങ്കവുമില്ലാത്ത ദൈവത്തിന്‍റെ സ്വര്‍ഗത്തിലേക്ക് ..മിന്നുവിനെ അനാഥയാക്കി ...

"ഡോക്ടര്‍ ഇവളെ ചികിത്സിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല ..പക്ഷെ അതിനുള്ള പണം ..ഓപ്പറേഷന്‍ വേണമെന്നാ എല്ലാ ഡോക്ടര്‍മാരും പറയുന്നത് ..."

ഞാനവളുടെ കേസ് ഹിസ്റ്ററി മറിച്ചു നോക്കി ..അതെ ,സര്‍ജറി അത്യാവശ്യമാണ് ..

"വഴിയുണ്ടാക്കാം ...നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാം .." ഞാന്‍ അവരെ സമാധാനിപ്പിച്ചു ..

മെഡിക്കല്‍ കോളേജിലെ "സാന്ത്വനം" എന്ന സംഘടനയുമായി ഞാന്‍ ബന്ധപ്പെട്ടു ..അവരുടെ സഹായം തേടാന്‍ ..ആശരണര്‍ക്കും പാവപ്പെട്ട രോഗികള്‍ക്കും എന്നും ആശ്വാസമാണ്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തന്നെ രൂപീകരിച്ച "സാന്ത്വനം" എന്ന സഹായ സംഘം ..മറ്റു സ്പോണ്സര്‍മാരെയും കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല ..

അങ്ങനെ മിന്നുവിന്റെ സര്‍ജറി കഴിഞ്ഞു ..പ്രശ്നങ്ങളൊന്നും കൂടാതെ മൂന്ന്‍ നാലു ദിവസം അങ്ങനെ കഴിഞ്ഞു പോയി ..ഞാന്‍ വീണ്ടും അവളെ കാണാന്‍ ചെന്നു ..

"ഇപ്പൊ പൂര്‍ണ ആരോഗ്യവതിയായി ..ഇനി സ്കൂളിലൊക്കെ പോകാം .." ഞാന്‍ അവളോട് പറഞ്ഞു ..
അവള്‍ മോണ കാട്ടി ചിരിക്കാന്‍ തുടങ്ങി ..മനസ്സിലെന്തോ ഒളിപ്പിച്ച് വെച്ച പോലെ ..

"ഡോക്ടറെ ,കുഴിയില്‍ വീണ ആനക്ക് എത്ര കൊമ്പുണ്ട് .."
അവള്‍ ക്വസ്റ്റൃനവര്‍ തുടങ്ങാനുള്ള പരിപാടിയാണ് ...ഇപ്രാവശ്യം ഏതായാലും തോല്‍ക്കാന്‍ പാടില്ല ..ഞാന്‍ ആലോചിച്ച് ഒരുത്തരം പറഞ്ഞു ..

കുഴിയില്‍ വീണ ആനയുടെ കൊമ്പ് ഒടിഞ്ഞു പോയി ..അപ്പൊ ആനക്ക് കൊമ്പുണ്ടാവില്ലല്ലോ .. ഞാന്‍ വിജയിച്ചെന്ന മട്ടില്‍ എന്‍റെ മറുപടി പറഞ്ഞു ..

"ഈ ഡോക്ടര്‍ക്ക് ഇപ്പോഴും ഒന്നും അറിഞ്ഞൂടാ ..ഞാന്‍ പറഞ്ഞ ആന കുഴിയാനയാ ..കുഴിയാനക്ക് കൊമ്പുണ്ടാവോ .."

അവള്‍ എന്നെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി ..കൂടെ ചുറ്റും നിന്നവരും ..ഒരു കുസൃതി കേട്ട മാത്രയില്‍ ചെറു ചമ്മലോടെ ഞാനും ..

About Me

My photo
എന്നെ പറ്റി എന്ത് പറയാനാ... ജീവിതത്തിന്‍റെ ഈ യാത്രയില്‍ ഒരു ആതുര ശുശ്രൂഷകയായി (ഡെന്‍റല്‍) ജീവിക്കുന്നു... ഒത്തിരിയൊത്തിരി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും മനസ്സ് എപ്പോഴും ശൂന്യം...ഇപ്പൊ ഇങ്ങനെയിങ്ങനെ പോവ്ണൂ...

Followers

font problem? click here

Click here for Malayalam Fonts
ePathram.com
chintha.com