Sunday, July 5, 2009
ജയ് ചെറായ് യാത്ര
കോഴിക്കോട്: ജൂലൈ 26 നു നടക്കുന്ന ചെറായ് മീറ്റിനു മുന്നോടിയായി ഒരു "ചെറായ് യാത്ര" നടത്തുവാന്‍ ഇവിടെ കൂടിയ ഒരു കൂട്ടം ബ്ലോഗര്‍മാര്‍ തീരുമാനിച്ചു.. ലോക പ്രശസ്ത ബ്ലോഗറും ബ്ലോഗിലെ പെണ്‍ പുലിയും ഝാന്‍സി റാണിയും ആയി അറിയപ്പെടുന്ന ബ്ലോഗര്‍ നാസും നാസിന്‍റെ കണവന്‍ ഡോക്ടര്‍സാറും ആണ് ഇന്നിവിടെ ബ്ലോഗ് മീറ്റ് നടത്തിയത്....
രണ്ടു ബ്ലോഗര്‍മാര്‍ കൂടിയാല്‍ അതൊരു ബ്ലോഗ് മീറ്റ് ആണെന്നും എന്നാല്‍ രണ്ടു ബ്ലോഗര്‍മാര്‍ ഒരു കൊലപാതക ചെയ്‌താല്‍ അത് ബ്ലോഗ് കൊലപാതകം ആകില്ല എന്നും വിശ്വ ബ്ലോഗ് സാഹിത്യകാരന്‍ ബെര്‍ളി സഖാവ് പറഞ്ഞത് ഇരുവരും അംഗീകരിച്ചു.. അത് കൊണ്ട് നാസ് സഖാവ് കേട്ട്യോന്‍ ഡോക്ടര്‍ സഖാവിനു ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് ബ്ലോഗ് പാചകമാണെന്നും വസ്ത്രം അലക്കി തേച്ച് വെളുപ്പിക്കുന്നത് ബ്ലോഗ് അലക്കലാനെന്നും ഇവിടെ കൂടിയ മീറ്റില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ടേന അംഗീകരിച്ചു....
ജൂലൈ 25 നു വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നിന്നാരിരിക്കും ജയ് ചെറായ് യാത്ര ആരംഭിക്കുകയെന്നും എല്ലാ മാന്യ അനോണി മാമന്മാരും മാമിമാരും സനോണി മാമന്മാരും മാമിമാരും പങ്കെടുക്കണമെന്നും നാസ് ആവശ്യപ്പെട്ടു... കോഴിക്കോട് ബീച്ചില്‍ ആകാശവാണിക്കും ബീച്ച് ഹോസ്പിറ്റലിനും ഇടക്കുള്ള ഏതെങ്കിലും തട്ട് കടയില്‍ കൂടാമെന്നും അവിടുന്ന് കാല്‍ നടയായി ജാഥ ചെറായിലെക്ക് പുറപ്പെടുമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു...
അപ്പൊ ഒരു ദിവസം കൊണ്ട് കാല്‍ നടയായി കോഴിക്കോട് നിന്ന് യാത്ര എങ്ങനെ ചെറായിയില്‍ എത്തുമെന്ന പത്ര പ്രവര്‍ത്തകരുടെ ചോദ്യത്തിന് നാസ് പുഞ്ചിരിയോടെ മറുപടി നല്‍കി... യാത്ര ഉദ്ഘാടനം ചെയ്ത വെറും നൂറു മീറ്റര്‍ മാത്രം നടക്കുകയുള്ളുവെന്നും ബാക്കി സ്വന്തം ബെന്‍സില്‍ പോകുമെന്നും അവര്‍ വിശദീകരിച്ചു...
മീറ്റിനെത്തുന്ന കോഴിക്കോട് മലപ്പുറം കണ്ണൂര്‍ കാസര്‍ഗോഡ് വയനാട് ഭാഗങ്ങളിലുള്ള ബ്ലോഗര്‍മാര്‍ അന്നേ ദിവസം കൃത്യം അഞ്ചു മണിക്ക് കോഴിക്കോട് കടപ്പുറത്ത് സന്നിഹിതരാകണമെന്നും അവരുടെ വണ്ടികളില്‍ ചതുര ലോഗോ പതിപ്പിക്കണമെന്നും ആ ലോഗോ തന്നെ കൊടിയായി വണ്ടിയുടെ മുന്നിലും പിന്നിലും കെട്ടണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടതായി നാസ് അറിയിച്ചു...
മലബാര്‍ ഭാഗത്തുള്ള ബ്ലോഗര്‍മാരും അവരുടെ മക്കളും കുട്ട്യോളും അടക്കം എല്ലാവര്ക്കും കൂടി ഒരു ബസ് വിളിച്ച് ഇവിടുന്നു ഒരുമിച്ച് പോയാലോ എന്നാവശ്യപ്പെടുന്ന പ്രമേയം കൂടുതല്‍ ചര്ച്ചകള്‍ക്കായി എല്ലാ ബ്ലോഗന്മാര്‍ക്കും ബ്ലോഗിനികള്‍ക്കും അയച്ചു കൊടുക്കാനും ധാരണയായി...
ജയ് ചെറായ് യാത്രയില്‍ പങ്കെടുക്കുന്ന എല്ലാ ബ്ലോഗര്‍മാരും മീറ്റ് ഗീതം കാണാതെ പഠിച്ചിരിക്കണമെന്നും യാത്രയിലോ മീറ്റിനിടയിലോ നിങ്ങളെ കൊണ്ട് ഗീതം കാണാതെ ചൊല്ലിപ്പിക്കുമെന്നും വീഴ്ച്ച വരുത്തുന്നവര്‍ക്ക് ചൂരല്‍ കഷായം നല്‍കുമെന്നും അവര്‍ അറിയിച്ചു...
എല്ലാ ബ്ലാഗനനമാരും ബ്ലോഗിനികളും ഇന്ഷുറന്‍സ് പരിരക്ഷ എടുക്കണമെന്നും വീട്ടിലും നാട്ടിലുമുള്ള എല്ലാ ബന്ധു മിത്രാധികലോടും യാത്ര പറഞ്ഞു വരണമെന്നും പ്രമേയം ആവശ്യപ്പെട്ടു...
ജയ് ചെറായ് യാത്രക്ക് കൃത്യം ഇടവേകളില്‍ എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും സ്വീകരണം നല്‍കാനുള്ള സംവിധാനം നടപ്പാക്കാന്‍ പഞ്ചായത്ത് കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കി... എല്ലാ കവലയിലും നാസും ഡോക്ടറും നില്‍കുന്ന ഫ്ലാക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും കൊടി തോരണങ്ങള്‍ കൊണ്ട് അലങ്കരിക്കണമെന്നും എല്ലാ സ്വീകരണ സ്ഥലങ്ങളിലും നോട്ടു മാലകള്‍ നിര്‍ബന്ധമായും കഴുതത്തിലനിയിക്കനമെന്നും കീഴ് കമ്മറ്റിക്കാരോട് ആവശ്യപ്പെട്ടതായും നാസ് അറിയിച്ചു...
ഓരോ സ്ഥലത്തെയും സ്വീകരണങ്ങള്‍ അപ്പപ്പോള്‍ തന്നെ ബ്ലോഗില്‍ അപ്ടേറ്റ് ചെയ്യുമെന്നും ഫോടോകളില്‍ തല വരാന്‍ താല്‍പര്യമുള്ള എല്ലാ കീഴ് കമ്മറ്റി നേതാക്കളും ഓരോ നോട്ട് മാല വീതം നല്‍കണമെന്നും നാസ് അറിയിച്ചു...
വാര്‍ത്താ സമ്മേളനത്തില്‍ ജയ് ചെറായ് യാത്രയുടെ സംഘാടക കമ്മറ്റിയേയും തിരഞ്ഞെടുത്തു... മുഖ്യ രക്ഷാധികാരി ശ്രീമാന്‍ ഹരീഷ് തൊടുപുഴ...സ്വാഗത് സംഘം ചെയര്‍ പെഴ്സന്‍ നാസ്... യാത്ര പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍... എല്ലാ ജില്ലയില്‍ നിന്നും ഓരോ പ്രതിനിധികളെയും കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി..
വാര്‍ത്താ സമ്മേളനത്തില്‍ നാസിനെ കൂടാതെ ഡോക്ടര്‍, ......., ......., തുടങ്ങിയവരും സംസാരിച്ചു...
Subscribe to:
Post Comments (Atom)
About Me
- നാസ്
- എന്നെ പറ്റി എന്ത് പറയാനാ... ജീവിതത്തിന്‍റെ ഈ യാത്രയില്‍ ഒരു ആതുര ശുശ്രൂഷകയായി (ഡെന്‍റല്‍) ജീവിക്കുന്നു... ഒത്തിരിയൊത്തിരി എഴുതാന്‍ ആഗ്രഹമുണ്ടെങ്കിലും മനസ്സ് എപ്പോഴും ശൂന്യം...ഇപ്പൊ ഇങ്ങനെയിങ്ങനെ പോവ്ണൂ...
17 comments:
മലബാര് ഭാഗത്തുള്ള ബ്ലോഗര്‍മാരും അവരുടെ മക്കളും കുട്ട്യോളും അടക്കം എല്ലാവര്ക്കും കൂടി ഒരു ബസ് വിളിച്ച് ഇവിടുന്നു ഒരുമിച്ച് പോയാലോ എന്നാവശ്യപ്പെടുന്ന പ്രമേയം കൂടുതല്‍ ചര്ച്ചകള്‍ക്കായി എല്ലാ ബ്ലോഗന്മാര്‍ക്കും ബ്ലോഗിനികള്‍ക്കും അയച്ചു കൊടുക്കാനും ധാരണയായി...
ദൂരെ ദൂരെയങ്ങാകാശവീഥിയില്‍
സാറ്റലൈറ്റെന്നൊരു സ്വര്‍ഗ്ഗമുണ്ട്
ആ സ്വര്‍ഗ്ഗരാജ്യത്തു നിന്നുയിര്‍ കൊണ്ടതാം
ബൂലോകമെന്നൊരു രാജ്യമുണ്ട്
ബൂലോകവാസികളായി നാം മാറിയുള്‍-
പൂക്കളില്‍ നിറയുന്നു തേന്‍ മധുരം
നാടിന്‍റെ നന്മയെ മലയാണ്മയാല്‍ പുല്‍കി
നാമണി ചേരുന്ന നല്ലയിടം - ഇതു
മലയാള നാടിന്‍റെയുള്‍ത്തുടിപ്പുയരുന്ന
നന്‍മകള്‍ വിടരുന്ന പുണ്യസ്ഥലം
കളിയും കരച്ചിലും തല്ലും തലോടലും
സൌന്ദര്യം പകരുന്ന നന്‍മയിടം
പൂക്കൈത ചാഞ്ഞൊരെന്‍ പൂക്കൈതയാറു പോല്‍
സൌരഭ്യമൊഴുകുന്ന പുണ്യ നദി
ഇവിടെയിന്നീ ചെറായ് മീറ്റിലും നമ്മള്‍ തന്‍
സൌഹൃദം വളരുന്നു ശോഭയോടെ
വന്നിടാം വന്നൊത്തു ചേര്‍ന്നിടാമക്ഷര-
ജാലങ്ങളാലിന്ദ്രജാലം കാട്ടാം
മലയാള ഭാഷയും, ഗൂഗിളും, ബ്ലോഗറും
എന്നുമീ നെഞ്ചില്‍ കരുതി വയ്ക്കാം
ചാര്‍ത്തിടാമൊരു നൂറു സ്നേഹമാല്യങ്ങളെ
നിസ്വാര്‍ത്ഥസേവകരാമവര്‍ക്കും
ഓര്‍ത്തിടാമെത്രയോ സര്‍ഗ്ഗധനരവര്‍
ചേര്‍ന്നു നിന്നേകിയീ ബൂലോകത്തെ
ഇന്നു നാം തമ്മിലായൊത്തു ചേരുമ്പൊഴും
കാരണക്കാരവര്‍ പൂര്‍വ്വികന്മാര്‍
സ്വാഗതമോതിടാമൊരു സ്നേഹസ്മരണയാല്‍
ഓര്‍ത്തിടാമവരെയും നന്ദിപൂര്‍വ്വം
സഖിയായ് അനോണിയായജ്ഞാതരായുമീ
ബൂലോകജന്മം നാം കഴിച്ചിടുമ്പോള്‍
തെല്ലൊന്നിടഞ്ഞും പരിഭവിച്ചും പിന്നെ
ഒന്നായി ചേര്‍ന്നും നാം വാണിടുമ്പോള്‍
‘കേരളമെന്നു കേട്ടാലോ തിളക്കുന്ന’
ചോരയുള്ളോര്‍ നമ്മള്‍ മലയാളികള്‍
ബൂലോകമെന്നു കേട്ടാലോ കൊതിക്കുന്നു
പൂത്തുലയുന്നൊരീ സൌഹൃദത്തെ
"ജയ് ചെറായ് യാത്ര"
ചെറായ് ബ്ലോഗ് മീറ്റിനെത്തുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും, മീറ്റിനെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകത്തുള്ള എല്ലാ മലയാള ബ്ലോഗര്‍മാര്‍ക്കും , ചെറായ് മീറ്റ് സൗഹൃദത്തിന്‍റെ വിജയമാക്കുവാന്‍ പ്രയത്നിക്കുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍!!
ചെറായ് മീറ്റ് ഒരു സമ്പൂര്‍ണ്ണ വിജയമാവട്ടെ!
:)
അല്ല നാസുഡാക്കിട്ടറേ...
നമ്മള് മലബാറുകാരനല്ലേ...
എന്നിട്ട് ഇങ്ങട്ടൊന്നും കിട്ടീട്ടില്ലല്ലോ....
പിന്നെ പാട്ട്, അതു പാടാനറിയാവുന്നവര്‍
പാടുന്നതല്ലേ നല്ലത്...?
ജയ് ചെറായ് യാത്രയില്‍ പങ്കെടുക്കുന്ന എല്ലാ ബ്ലോഗര്‍മാരും മീറ്റ് ഗീതം കാണാതെ പഠിച്ചിരിക്കണമെന്നും യാത്രയിലോ മീറ്റിനിടയിലോ നിങ്ങളെ കൊണ്ട് ഗീതം കാണാതെ ചൊല്ലിപ്പിക്കുമെന്നും വീഴ്ച്ച വരുത്തുന്നവര്‍ക്ക് ചൂരല്‍ കഷായം നല്‍കുമെന്നും അവര്‍ അറിയിച്ചു.
ഇതെനിക്കിഷ്ടായി.കൂട്ടക്കരച്ചിൽ കേട്ട് മലബാറുകാർ പേടിക്വോ ആവോ ????
നാസ് പ്ലീസ് കൊല്ലാകൊല ചെയ്യരുത് .. മലബാര് കാര്‍ക്ക് ഒരു പേരും പെരുമയും ഉണ്ട് .അത് നശിപ്പികരുത് ... പാവം ഹരീഷേട്ടന്‍ മുജ്ജന്മത്തില്‍ എന്തോ വലിയ തെറ്റ് ചെയ്തിട്ടുണ്ട് .അല്ലങ്കില്‍ അങ്ങേര്‍ക്ക് ഈ ഗതി വരോ ... ഈ ഡോക്ടര്‍ എങ്ങനെ എങ്ങനെ നാസിനെ സഹിക്കുന്നോ ആവൊ .. അങ്ങേര്‍ക്കു വേണം ധീരതകുള്ള അവാര്‍ഡ് നല്കാന്‍
“ഫോട്ടോകളില്‍ തല വരാന്‍ താല്‍പര്യമുള്ള എല്ലാ കീഴ് കമ്മറ്റി നേതാക്കളും ഓരോ നോട്ട് മാല വീതം നല്‍കണമെന്നും നാസ് അറിയിച്ചു...“
ഓരോ നോട്ടുമാലവീതം ‘നിരക്ഷരന്‍ ‘ എന്ന കക്ഷിക്ക് അണിയിക്കണമെന്ന് വ്യക്തമാക്കി പറയ് ഡോക്‍ടറേ.... :) :)
എനിക്ക് വയ്യേ.... :)
:)
ചെറായിയില്‍ ബ്ലോഗ് മീറ്റോ. എറണാകുളത്തെ ചെറായിയാണോ?. ആണെങ്കില്‍ നാട്ടുകാരനായിട്ടും അറിയാതെ പോയത് അബദ്ധമായി. രണ്ടാഴ്ച മുന്‍പേ സ്ഥലം വിടുകയാണ്. ബ്ലോഗ് മീറ്റ് കഴിഞ്ഞ് കാണാം.
ഓ..ചെറായീ...ഓ ചേറായീ.....:):)
ഞാനീ കാര്യത്തില്‍ ശക്തമായി പ്രതിക്ഷേധിക്കുന്നു കാരണം . തോന്ന്യാശ്രമത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന നിലയിലും വനിതാ പ്രതിനിധി എന്ന നിലയിലും ചെറായിയില്‍ പങ്കെടുക്കാം എന്ന് മുന്‍ തീരുമാനിച്ച കാര്യം സമ്മേളനത്തിന്റെ മിനിട്സില്‍ ഉള്‍ക്കൊള്ളിക്കാതിരുന്നതിനെയാണ് എനിക്ക് ചോദ്യം ചെയ്യുവാന്‍ ഉള്ളത് .മാത്രമല്ല വീടുകളില്‍ അവശത അനുഭവിക്കുന്ന ഭാര്യമാര്‍ക്ക് വേണ്ടി ഒരു സംഘടന ചെറായി യില്‍ വെച്ച് രൂപം കൊള്ളുന്ന കാര്യവും ഇതില്‍ കണ്ടില്ല .ബെന്‍സ് കാറ് വാങ്ങാനോ മറ്റെന്തെങ്കിലും അനാവശ്യ ചിലവുകല്‍ക്കോ ആശ്രമത്തില്‍ നിന്നും അഞ്ചു നയാ പൈസ പോലും ചിലവാക്കില്ല എന്നും ഞാനീ സമയം അറിയുക്കുകയാണ് .
നാസെ,
ജെയ് ചെറായ് യാത്ര !!
ജാഥ കടന്നു പോകുന്ന റൂട്ട് കൂടെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ചെരുപ്പ് സോറി ന്‍ നോട്ട് മാല തയ്യാറാക്കാമായിരുന്നു.
:)
തലേ ദിവസം ചെറായിയില്‍ റൂം ആവശ്യമുള്ളവര്‍ ലതിച്ചേച്ചിയെ വിളിക്കണെ.
ജയ് ചെറായ് യാത്ര.
വസ്ത്രം അലക്കി തേച്ച് വെളുപ്പിക്കുന്നത് ബ്ലോഗ് അലക്കലാനെന്നും ഇവിടെ കൂടിയ മീറ്റില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ടേന അംഗീകരിച്ചു....ഹ ഹ ഹ..അതു കിടു!!!
:)
ചെറായിയില്‍ നാസിന്റേയും, ഡോക്ടറുടെയും ഇമ്മിണി ബല്യ ഒരു കട്ടൌട്ടര്‍ സ്ഥാപിക്കുന്നതായിരിക്കും..
ജയ് നാസ്!!!
ജയ് ഡോക്ടര്‍!!!
ജയ് ഞാന്‍ജി!!!
:)
അവസാനം ചെറായി കടപ്പുറത്ത് “ഉപ്പു കുറുക്കൽ” ഉണ്ടായിരിയ്ക്കുമോ?
യാത്ര മലബാറില്‍ നിന്നും പുറപ്പെടുമ്പോള്‍ മുതല്‍ ചെറായിയില്‍ എത്തുന്നതു വരെ ആ പാട്ട് നിര്‍ത്താതെ പാടിക്കൊണ്ടിരുന്നാല്‍ നന്നായിരുന്നു..:-)
Post a Comment